പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് കയ്യേറി കോൺക്രീറ്റിട്ടു: നാട്ടുകാർ നടക്കാതിരിക്കാൻ കെട്ടിമറച്ചു, പരാതിയുമായി നാട്ടുകാർ

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പാലക്കാട് റോഡ് കയ്യേറി കോൺക്രീറ്റ് ചെയ്തു. കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ചിറപ്പാടം വാർഡിലാണ് സംഭവം. മുൻ ബ്ലോക്ക് മെമ്പറാണ് വീടിന് മുൻവശത്തുള്ള നടപ്പാതയാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡ് കയ്യേറി നടപ്പാത നിർമിച്ചതോടെ കാൽനടയാത്രക്കാർക്ക് നടന്നുപോകാനുള്ള ഇടവും ഇല്ലാതായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പഞ്ചായത്ത് അധികൃതരെ ഈ വിഷയത്തിൽ പരാതിയുമായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

 എറണാകുളത്ത് 665 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ എറണാകുളത്ത് 665 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

 palakkadmap

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട്: കൊടുമ്പ് ഗ്രാമപഞ്ചായത്തിൽ അനധികൃതമായി റോഡ് കയ്യേറി കോൺക്രീറ്റ് ചെയ്തു; മുൻ ബ്ലോക്ക്‌ പ്രതിനിധിക്കെതിരെ നടപടിയില്ല

റോഡരികിലെ നടപ്പാത കോൺക്രീറ്റിട്ടതിന് പിന്നാലെ ആരും ഉപയോഗിക്കാതിരിക്കാൻ നടപ്പാത മറച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. റോഡിന് സമീപത്ത് നിന്നിരുന്ന മരത്തെപ്പോലും ഇവർ വെറുതെ വിട്ടില്ലെന്ന് തന്നെ പറയാം. വലിയ മരത്തിന്റെ ചില്ലകൾ അരിഞ്ഞുവീഴ്ത്തി അടിഭാഗം ചേർത്ത് കോൺക്രീറ്റ് ഇടുകയും ചെയ്തിട്ടുണ്ട്. തണൽമരങ്ങൾ നട്ടുപിടിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ലക്ഷങ്ങൾ ചെലവഴിക്കുന്ന സ്ഥലത്താണ് മരത്തിന്റെ ചുവടുൾപ്പെടെ കോൺക്രീറ്റ് ചെയ്ത് നിർത്തിയിട്ടുള്ളത്.

English summary
Kerala Local Body election: Illegal enchroachment reported from Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X