• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബല്‍റാമിന്റെ തൃത്താലയില്‍ യുഡിഎഫ് വിയര്‍ക്കും; വിമത സ്ഥാനാര്‍ത്ഥി പിടിമുറുക്കും, വാർഡ് കൈവിടുമോ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കുന്നതിന്റെ തിരക്കിലാണ്. സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കം പല മുന്നണികള്‍ക്കും തലവേദനയായിരുന്നു. ഇക്കാരണത്തെ തുടര്‍ന്ന് പലരും പാര്‍ട്ടിവിട്ടു പോകുകയും വിമതരായി മത്സരിക്കുകയും ചെയ്യുന്നുണ്ട്. പാലക്കാട്ടെ തൃത്താലയിലും സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. യുഡിഎഫിന് തലവേദന സൃഷ്ടിച്ചാണ് ഈ വിമത നീക്കം. കോണ്‍ഗ്രസ് എംഎല്‍എ ബല്‍റാമിന്റെ മണ്ഡലത്തിലാണ് യുഡിഎഫ് ഇത്തവണ വിമത സ്ഥാനാര്‍ത്ഥിയെ കൊണ്ടു ബുദ്ധിമുട്ടുന്നത്.

15ാം വാര്‍ഡില്‍

15ാം വാര്‍ഡില്‍

തൃത്താല പഞ്ചായത്തിലെ 15ാം വാര്‍ഡ് മേഴത്തൂരിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനെതിരെ വിധി തേടുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ നിന്നും പിണങ്ങിയ മുഹമ്മദ് കൊപ്പത്താണ് യുഡിഫ് വിമത സ്ഥാനാര്‍ത്ഥി. മുഹമ്മദ് കൊപ്പത്തിന്റെ മത്സരരംഗത്തുള്ള വരവ് യുഡിഎഫിന് കനത്ത തിരിച്ചടി സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലുകളാണ്.

ലീഗിന്റെ സിറ്റിംഗ് സീറ്റ്

ലീഗിന്റെ സിറ്റിംഗ് സീറ്റ്

ലീഗിന്റെ സിറ്റിംഗ് സീറ്റായ വാര്‍ഡില്‍ അര്‍ഹിച്ച പരിഗണനയും മുന്നണി മര്യാദ പാലിക്കാതെയും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തിരഞ്ഞെടുത്തെന്നാണ് വിമത സ്ഥാനാര്‍ത്ഥി മുഹമ്മദ് കൊപ്പത്ത് ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതില്‍ മണ്ഡലം കമ്മറ്റി മുതല്‍ സംസ്ഥാന തലം വരെ നിരവധി സ്ഥാനാര്‍ത്ഥികള്‍ നടന്നെങ്കിലും തീരുമാനം അനുതൂലമല്ലാതായതോടെയാണ് താന്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതെന്ന് മുഹമ്മദ് കൊപ്പത്ത് പറയുന്നു.

യുഡിഎഫ് പറയുന്നത്

യുഡിഎഫ് പറയുന്നത്

എന്നാല്‍ മുഹമ്മദ് കൊപ്പത്തിന്റെ ആരോപണം തള്ളുന്ന മട്ടിലുള്ള പ്രതികരണമാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വരുന്നത്. മുന്നണിയുടെ കൂട്ടായ തീരുമാനത്തിന്റെ ഫലമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കൈപ്പത്തി അടയാളത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് കമ്മറ്റി ട്രെഷറര്‍ കോയുണ്ണി പറഞ്ഞു.

പുറത്താക്കി

പുറത്താക്കി

നിലവില്‍ തൃത്താല പഞ്ചായത്തിലെ യൂത്ത് ജോയന്റ് സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനുമാണ് മുഹമ്മദ് കൊപ്പം. ഇദ്ദേഹത്തെ ലീഗ് നേതൃത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിവരം. അതേസമയം, 15ാം വാര്‍ഡില്‍ മേഴത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി സാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എസ്ഡിപിഐയും മണ്ഡലത്തില്‍ വിധി തേടുന്നുണ്ട്. യുഡിഎഫ് വിമതന്റെ സാന്നിദ്ധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

 പട്ടാമ്പിയിലും വെല്ലുവിളി

പട്ടാമ്പിയിലും വെല്ലുവിളി

അതേസമയം, പട്ടാമ്പി നഗരസഭ യിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാല് ഡിവിഷനുകള്‍ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്ത്രര്‍ മത്സരിക്കുന്നുണ്ട്.. ചെറുളിപ്പറമ്പ് ,നമ്പ്രം, മേലെ പട്ടാമ്പി ഹിദായത്ത് നഗര്‍ എന്നീ ഡിവിഷനുകളിലാണ് യുഡിഎഫിന് എതിരാളികളായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്. ഈ സ്ഥലങ്ങളില്‍ ഒന്നും മറ്റ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

ജോസഫ് വിഭാഗത്തിന് ആപ്പ് വെച്ച് കോണ്‍ഗ്രസ്; ഒരു വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍, ചിരി ഇടതിന്

എട്ടുകാലി മമ്മുഞ്ഞുമാരെ കേരള ജനത മനസിലാക്കും..യുഡിഎഫ് അല്ല എൽഡിഎഫ്, വായടിപ്പിച്ച് മുഖ്യമന്ത്രി

'നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും സമരം തീരില്ല'; കാരണം.. ഫേസ്ബുക്ക് ലൈവിൽ സമരത്തിനെതിരെ മേജർ രവി

'മാണി സാറിന്റെ സംസ്‌കാരത്തിനിടെ പൊട്ടിച്ചിരിച്ചത് മറക്കണോ?’;'അഞ്ഞൂറാനെ' കൂട്ടുപിടിച്ച് ജോസ് വിഭാഗത്തിന്റെ വീഡിയോ

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

  English summary
  Kerala Local Body Election: Rebel candidate a headache for UDF in Trithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X