പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷൊര്‍ണൂര്‍, പാലക്കാട് നഗരസകളില്‍ ബിജെപി മുന്നേറ്റം, നഗരസഭകളില്‍ ഇഞ്ചോടിഞ്ച്, പഞ്ചായത്തുകളിൽ എൽഡിഎഫ്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഇത്തവണയും മികച്ച പ്രകടമാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ് ഷൊര്‍ണൂര്‍ നഗരസഭയില്‍ ബിജെപി കാഴ്ചവച്ചിരിക്കുന്നത്.

ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം പാലക്കാട് നഗരസഭയില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഷൊര്‍ണൂര്‍ നഗരസഭയിലും നിലവിലെ വിവരങ്ങള്‍ പ്രകാരം എന്‍ഡിഎ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 33 സീറ്റുകളില്‍ അഞ്ചിടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി മുനിസിപ്പാലിറ്റികളിലും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

BJP

മറ്റ് മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ചിറ്റൂര്‍-തത്തമംഗലം, ഒറ്റപ്പാലം, പട്ടാമ്പി മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫിന്റെ തേരോട്ടമാണ് പാലക്കാട് ദൃശ്യമാകുന്നത്. 30 ഡിവിഷനുകളില്‍ ഇപ്പോള്‍ തന്നെ 18 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 13 ബ്ലോക്കുകളില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് ആണ് മുന്നില്‍. നാലിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

CPM

ഗ്രാമപ്പഞ്ചായത്തുകളുടെ കാര്യത്തില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് പാലക്കാട് ഇതുവരെ നടത്തിയിട്ടുള്ളത്. 64 പഞ്ചായത്തുകളില്‍ 39 ഇടത്തും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. 17 ഇടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ 5 ഇടത്ത് എന്‍ഡിഎയും മുന്നിട്ട് നില്‍ക്കുന്നത്. മറ്റുള്ളവര്‍ നാലിടത്തും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തില്‍ എത്തിയ നഗരസഭ ആയിരുന്നു പാലക്കാട്. ഇത്തവണയും ബിജെപി അവിടെ അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷൊര്‍ണൂരില്‍ ബിജെപി നടത്തിയ മുന്നേറ്റം സിപിഎമ്മിനാണ് വലി തിരിച്ചടിയായിരിക്കുന്നത്.

സിപിഎമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പാലക്കാട് ജില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Recommended Video

cmsvideo
റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലമാണ് തൃത്താല. എന്നാല്‍ ഇത്തവണയും തൃത്താല ബ്ലോക്ക് ഡിവിഷന്‍ എല്‍ഡിഎഫിനൊപ്പമാണ് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ആന്തൂര്‍ നഗരസഭയില്‍ ഇടതുമുന്നണിയുടെ സര്‍വാധിപത്യം; മുഴുവന്‍ സീറ്റിലും വിജയിച്ചുആന്തൂര്‍ നഗരസഭയില്‍ ഇടതുമുന്നണിയുടെ സര്‍വാധിപത്യം; മുഴുവന്‍ സീറ്റിലും വിജയിച്ചു

ആര്‍എംപിയെ ഞെട്ടിച്ച് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ കടന്നു കയറി, ഒഞ്ചിയത്തും ഇടത് മുന്നേറ്റംആര്‍എംപിയെ ഞെട്ടിച്ച് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ കടന്നു കയറി, ഒഞ്ചിയത്തും ഇടത് മുന്നേറ്റം

തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ ജോസഫ് പക്ഷത്തിന് മുന്നേറ്റം; ഒരിടത്ത് എന്‍ഡിഎ ജയിച്ചുതൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ ജോസഫ് പക്ഷത്തിന് മുന്നേറ്റം; ഒരിടത്ത് എന്‍ഡിഎ ജയിച്ചു

English summary
Kerala Local Body Election Results Palakkad: BJP leqads in Palakkad and Shornur Municipalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X