വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു, മഴ കനക്കും
പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതം തുറന്നതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 114.76 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്.

റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെ എസ ഇ ബി അധികൃതര്‍ അറിയിച്ചു. ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുകയാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒക്്‌ടോബര്‍ അഞ്ച് വരെ കേരളത്തിലെ എല്ലായിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

പ്രമുഖ നടനൊപ്പം അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നടിയുടെ പണം തട്ടി; കള്ളിവെളിച്ചത്തായ
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
02-10-2022 മുതല്‍ 05-10-2022 വരെ: തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
മെന്റല്‍ ഏജ് ടെസ്റ്റ് നടത്തിയാലോ? ആനന്ദ് മഹീന്ദ്ര നടത്തി; റിസള്‍ട്ട് ഇങ്ങനെ