പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിന്‍ഫ്ര കോവിഡ് ട്രീറ്റ്മെന്റ് സെന്റർ തുറന്നു; ആദ്യ ദിനം പ്രവേശിപ്പിച്ചത് 31 രോഗികളെ

Google Oneindia Malayalam News

പാലക്കാട്; കഞ്ചിക്കോട് കിന്‍ഫ്രയില്‍ ആരംഭിച്ച കോവിഡ് എഫ്.എല്‍.ടി.സി.യില്‍ 31 രോഗബാധിതരെ പ്രവേശിപ്പിച്ചതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. നിലവില്‍ കാറ്റഗറി എ യില്‍ ഉള്‍പ്പെടുന്ന 60 വയസ്സിനു താഴെ വരുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ചെറിയ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെയുമാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് രോഗികള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. ആകെ 890 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 250 ബെഡ്ഡുകളിലേക്കുള്ള ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളതെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.

Recommended Video

cmsvideo
ഡൽഹി പോലീസിന്റെ നരനായാട്ട്;പാലക്കാട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ പ്രകടനം
pti09-06-20

അതേസമയം ജില്ലയില്‍ നിലവില്‍ 1456 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 136 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 159 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 54438 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 51885 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 251 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 1104 സാമ്പിളുകൾ അയച്ചു. 6593 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 5069 പേർ രോഗമുക്തി നേടി. ഇനി 1548 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 128361 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1120 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8067 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നതിന്റെ ഏഴയലത്ത് എത്താനായില്ല, ജെയ്കിന്റെ മറുപടിരാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നതിന്റെ ഏഴയലത്ത് എത്താനായില്ല, ജെയ്കിന്റെ മറുപടി

English summary
Kinfra covid Treatment Center opened; 31 patients were admitted on first day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X