കൊല്ലങ്കോട് സ്വദേശി ശബരിനാഥൻ ചെന്നൈയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കൊല്ലങ്കോട് സ്വദേശി ശബരിനാഥൻ (28) ചെന്നൈയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് ടൗണിൽ കപ്പലണ്ടി ( നിലക്കടല ) വറുത്ത് വില്പന നടത്തുന്ന ദുരൈയുടെ മകനാണ് ശബരിനാഥൻ. വർഷങ്ങളായി ചെന്നൈയിൽ കോൺട്രാക്കറുടെ കീഴിൽ പ്ലബ്ലിംങ്ങ് ജോലി ചെയ്തു വരികയാണ്.
ഇന്നലെ രാത്രി മണിക്ക് ശേഷം രണ്ടു ബൈക്കുകളിലായി 4 പേർ ചേർന്ന് ശബരിനാഥിനെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോയതായി പറയുന്നു. ശ്രീ പെരുമ്പത്തൂർ എന്ന തുറസായ സ്ഥലത്ത് വെട്ടിപരിക്കേൽപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കൽ പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിലാണ് മൃതശരീരം.

സംഭവുമായി 4 പേര് പോലീസ് പിടികൂടിയതായി പറയുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് അനൗ ദീകമായി ലഭിക്കുന്ന വിവരം.ശബരിനാഥന്റെ അച്ഛൻ ബന്ധുക്കൾ ദേശക്കാർ ചെങ്കൽ പേട്ട ആശുപത്രിയിൽ എത്തിയിട്ടുണ്ട്












Click it and Unblock the Notifications