പരിഹസിച്ച സ്ഥാനാര്‍ഥിയെ വീട്ടിലെത്തി കണ്ടു; സലീം ഇനി പഞ്ചായത്തിന്റെ അമരത്ത്
പാലക്കാട്: തച്ചനാട്ടുകരയില്‍ ഒരു കല്യാണമുണ്ടായാല്‍ ഒന്ന് പന്തല്‍ വലിച്ചു കെട്ടാന്‍ യുഡിഎഫ് സ്താനാര്ഥിക്ക് ആകുമോ? പാലക്കാട് തച്ചനാട്ടുകരയിലെ 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെപിഎം സലീമിനെ പരിഹസിച്ച് എതിര് സ്ഥാനാര്‍ഥിയുടെ പരിഹാസം ഇങ്ങനെയായിരുന്നു. എന്നാല്‍ ഇരുകയ്യിലുമായി താങ്ങിപ്പിടിച്ചിരുന്ന ക്രച്ചസുമായി ആത്മവിശ്വാസം കൈവിടാതെ ഭിന്നശേഷിക്കാരനായ സലീം തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇന്ന് തച്ചാനാട്ടുകര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റിരിക്കുകയാണ് കെപിഎം മജീദ്.
എതിര് സ്ഥാനാര്‍ഥിയുടെ പരിഹാസം ആദ്യം ചെറിയൊരു ഷോക്കായിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിക്കു പുറത്തുള്ളവരും എന്തിന് എതിര് സ്ഥാനാര്‍ഥിയുടെ സുഹൃത്തുക്കള്‍ പോലും പകര്‍ന്നുതന്ന ആത്മവിശ്വാസം ചെറുതായിരുന്നുല്ലെന്ന് സലീം പറയുന്നു.
ഈ സംഭവത്തിന് ശേഷം എതിര്‍സ്ഥാനാര്‍ഥിയുടെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ ഉമ്മയും മറ്റ് കുടുബാംഗങ്ങളും തനിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. അദ്ദേഹത്തേയും നേരിട്ട് ചെന്നു കണ്ടു. മറ്റൊന്നും ഉദ്ദേശിച്ച് നടത്തിയ പ്ര്സതാവനയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആ കൂടിക്കാഴ്ച്ചക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനിലും പൊലീസിലും നല്കിയ പരാതി പിന്‍വലിച്ചതായും സലീം പറയുന്നു.
20വര്‍ഷമായി പ്രവര്‍ത്തന രംഗത്തുള്ളയാണ് കെപിഎം സലീം രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും അപ്പുറം സമൂഹത്തിന്റെ നാനതുറകളിലുള്ള ആളുകളുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.നിലവില്‍ ജില്ല യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റാണ്. മണ്ണാര്‍ക്കാട് ഡിഎച്ച്എസില്‍ അധ്യാപകന് കൂടിയാണ് സലീം.