പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

Google Oneindia Malayalam News

പാലക്കാട്; കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ആദ്യ അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ക്കായാണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്തര്‍ സംസ്ഥാന സര്‍വീസും ആരംഭിച്ചിരിക്കുന്നത്.

ബോണ്ട് സര്‍വീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും ആരംഭിച്ച് 9.45 ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് എത്തുകയും വൈകീട്ട് 5.15 ന് കോയമ്പത്തൂരില്‍ നിന്നും തിരിച്ച് 6.45 ന് പാലക്കാട് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 32 യാത്രക്കാര്‍ ഇതിനകം പാസ് എടുത്തതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ബോണ്ട് യാത്രക്കാര്‍ ദിവസേന പോയി വരുന്നതിനുള്ള ഇ -പാസ് കൈയില്‍ കരുതണം.

palakakdksrtc

കോവിഡ് പശ്ചാത്തലത്തില്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് തുടക്കം കുറിച്ചത്. നിലവില്‍ പാലക്കാട് നിന്നും ചിറ്റൂരില്‍ നിന്നും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്കും എലവഞ്ചേരിയില്‍ നിന്ന് പാലക്കാട് സിവില്‍ സ്റ്റേഷനിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കാനും കെ.എസ്.ആര്‍.ടി.സി സജ്ജമാണ്.

* കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് 9447152425, 8943489389 ല്‍ ബന്ധപ്പെടാം

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് പ്രകാരം യാത്ര ചെയ്യാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ 9447152425, 8943489389 എന്നീ നമ്പറുകളിലോ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നേരിട്ടോ ബന്ധപ്പെടണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പാലക്കാട് യൂണിറ്റില്‍ നടപ്പാക്കിയിട്ടുണ്ട്. യാത്രാ പാസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിപ്പോയില്‍ ചെയ്ത് കൊടുക്കും.

'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ

'കൊന്ന്, തന്തൂരി അടുപ്പിലിട്ട് ചുട്ട് കരിച്ച നൈന സാഹ്നി, നിലമ്പൂരിലെ രാധ, കെഎസ്യു നേതാവായ വനിത''കൊന്ന്, തന്തൂരി അടുപ്പിലിട്ട് ചുട്ട് കരിച്ച നൈന സാഹ്നി, നിലമ്പൂരിലെ രാധ, കെഎസ്യു നേതാവായ വനിത'

English summary
KSRTC launches Palakkad-Coimbatore inter-state bond service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X