Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ടിയു ജില്ലാ മാർച്ചും ധർണയും നടത്തി

പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ പി.എസ്.സി മുഖേന നികത്തുക,വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക,പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ധർണ മുസ്‌ ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട്
ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.

ഷാഫി പറമ്പിൽ എം.എൽ.എ,ഡി.സി.സി സെക്രട്ടറി സി.ബാലൻ, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, വൈസ് പ്രസിഡണ്ട് സി.എം.അലി,ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,ട്രഷറർ വി.ടി.എ.റസാഖ്, കെ.എച്ച്.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.അബ്ദുൽ സലീം,കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് എം.കെ. അൻവർസാദത്ത്,പി.ഉണ്ണീൻകുട്ടി,കെ.അബൂബക്കർ,നാസർ തേളത്ത്, എം.എസ്.കരീം മസ്താൻ, എ.മൊയ്തീൻ,ഹംസത്ത് മാടാല,കെ.ഷറഫുദ്ദീൻ,കെ.പി.എ.സലീം, ടി.എം.സാലിഹ്,

palakkadmap

ടി.ഷൗക്കത്തലി,പി.അബ്ദുൽ നാസർ,റഷീദ് ചതുരാല,സഫുവാൻ നാട്ടുകൽ പ്രസംഗിച്ചു.മുൻ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. മാർച്ചിനും ധർണക്കും മുഹമ്മദലി കല്ലിങ്ങൽ, പി.അൻവർസാദത്ത്, സലീം നാലകത്ത്, സി.ഖാലിദ്,വി.കെ. ഷംസുദ്ദീൻ,ഒ.കുഞ്ഞുമുഹമ്മദ്,സി.എച്ച്.സുൽഫിക്കറലി,പി.പി.മുഹമ്മദ്കോയ,സി.പി.ശിഹാബുദ്ദീൻ.റഷീദ് മരുതൂർ,ഷിഹാബ് ആളത്ത്,ടി.അമീർ, എം.കെ.സൈത് ഇബ്രാഹിം,ഷിഹാബ് പനമണ്ണ,എൻ.കെ.ബഷീർ, പി.സുൽഫിക്കറലി നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+