കുതിരാന് സമീപം വഴുക്കുംപാറ മേൽപാലത്തിൽ വീണ്ടും മണ്ണിടിച്ചൽ; കരാറ് കമ്പനിക്കെതിരെ പ്രദേശവാസികൾ
പാലക്കാട്: കുതിരാൻ തുരങ്ക പാതയ്ക്കു സമീപം വഴുക്കുംപാറ മേൽപാലത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാലക്കാട്ടേക്കുള്ള ഭാഗത്താണ് മണ്ണിടിച്ചൽ ഉണ്ടായത്. മൂന്നു മീറ്ററോളം വ്യാസത്തിൽ മണ്ണ് പൂർണമായും ഒലിച്ചു പോയി. കനത്ത മഴയാണ് മണ്ണിടിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്. മുൻപ് ഇവിടെ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. ഇതിന്റെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നത്തിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അതേസമയം മണ്ണിടിച്ചൽ സ്ഥിരമാകുന്നതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
ദേശീയപാത വഴുക്കുംപാറയിലെ നിര്‍മ്മാണം: ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി
കുതിരാന്‍ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകള്‍ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
45 ശതമാനം പ്രവര്‍ത്തികളാണ് പൂര്‍ത്തികരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതും തൊഴിലാളികളുടെ കുറവുമാണ് പ്രവര്‍ത്തന പുരോഗതി വൈകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ കുറവ് ഉടന്‍ പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. റോഡ് പുനര്‍നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നുമാസത്തോളം സമയം ഇതിനോടകം പൂര്‍ത്തിയായി.












Click it and Unblock the Notifications