പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി; ഇലക്ഷന്മായി ബന്ധപ്പെട്ട് റൈഡുകൾ ശക്തമാക്കി...

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഇലക്ഷന്മായി ബന്ധപ്പെട്ട് റൈഡുകൾ ശക്തമാക്കി യതിന്റെ ഭാഗമായി പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബ്യുറോ യും, ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചും സംയുക്തമായി ചെർപ്പുളശ്ശേരി, വല്ലപ്പുഴ,നെല്ലായ ഭാഗങ്ങളിൽ നടത്തിയ വിവിധ റൈഡുകളിൽ നെല്ലായ, റഹ്മത്തങ്ങാടി ഭാഗത്ത്‌ നിരോധിത പുകയില ഉത്പന്നങ്ങളുടെ വമ്പിച്ച ശേഖരം പിടികൂടി.

<strong>പൊന്നാനിയില്‍ ഇത്തവണ ലീഗിന് 'കത്രിക' പൂട്ട് വീഴും; ചരിത്രം തിരുത്തി അന്‍വര്‍ ജയിക്കുമെന്ന് ജലീല്‍</strong>പൊന്നാനിയില്‍ ഇത്തവണ ലീഗിന് 'കത്രിക' പൂട്ട് വീഴും; ചരിത്രം തിരുത്തി അന്‍വര്‍ ജയിക്കുമെന്ന് ജലീല്‍

റഹ്മത്തുങ്ങാടി, കവല പറമ്പിൽ, യൂസഫ് മകൻ മുഹമ്മദ്‌ അലി (42/19) യുടെ വീട്ടിൽ നിന്നാണ് 12 ചാക്കുകളിൽ ആയി സൂക്ഷിച്ചു വെച്ച 600 kg ഓളം ഹാൻസും, ഇവ വിറ്റു കിട്ടിയ രണ്ടു ലക്ഷത്തി മുപ്പതി നായിരം രൂപയും പിടിച്ചെടുത്തു. ടിയാൻ ചെർപ്പുളശ്ശേരി, വല്ലപ്പുഴ, പട്ടാമ്പി ഭാഗത്തു ഹാൻസ് സപ്ലൈ ചെയ്യുന്ന മൊത്ത വിതരണക്കാരൻ ആയിരുന്നു.

Palakkad map

ടിയാൻ കോയമ്പത്തൂർ, ബാംഗ്ലൂർ ഭാഗങ്ങളിൽ നിന്നും ആണ് വലിയ തോതിൽ ഹാൻസ് കടത്തി കൊണ്ട് വന്നിരുന്നത്. രാത്രി കാലങ്ങളിൽ ചെക്ക് പോസ്റ്റ്‌ നു സമീപം ഉള്ള ഊടു വഴികളിലൂടെ ആണ് ടിയാൻ വലിയ തോതിൽ ഹാൻസ് കടത്തി കൊണ്ട് വന്നിരുന്നത്. സമീപ പ്രദേശങ്ങളിൽ സ്കൂൾ പരിസരത്ത് ഉള്ള കടകളിൽ ആണ് ടിയാൻ പ്രധാനമായും സപ്ലൈ ചെയ്തിരുന്നത്. വെള്ള കച്ചവടത്തിന്റെ മറവിൽ ആണ് അലി ഹാൻസ് സപ്ലൈ ചെയ്തിരുന്നത്. പിടികൂടി യ ഹാൻസ് നു പൊതു മാർക്കറ്റിൽ 10 ലക്ഷം രൂപ വരെ വില വരും. കൂടുതൽ നടപടി കൾക്കു വേണ്ടി ടി കേസ് ചെർപ്പുളശ്ശേരി പോലീസ് നു കൈമാറി.

റൈഡുകളിൽ പങ്കെടുത്തവർ..

ഐബി ഉദ്യോഗസ്ഥരായ റിയാസ് (EI) മാരായ സെന്തിൽ കുമാർ, യൂനുസ്, സജിത്ത്, സജീവ്,രാജേഷ് കുമാർ (പ്രിവന്റീവ് ഓഫീസർ )റേഞ്ച് ഉദ്യോഗസ്ഥരായ ശ്രീധരൻ,( EI), ഹരീഷ് (AEI)സഹീറലി, കെ. പി. രാജേഷ്‌,അഹമ്മദ് സുധീർ (സിവിൽ ഓഫീസർ ) സത്താർ (ഡ്രൈവർ )

English summary
Large collection of banned tobacco products was seized in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X