പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവേശമായി എംബി രാജേഷിന്റെ പര്യടനം; സുഖാന്വേഷണങ്ങള്‍ക്ക് ശേഷം പാട്ടുമായി കെഎസ് ബാപ്പുട്ടിക്ക...

  • By Desk
Google Oneindia Malayalam News

പാലക്കാട്: പൊന്നരിവാളിന്‍ ചുറ്റിക നക്ഷത്രം... ഇതാ നോക്കൂ.... ' പ്രായം തളര്‍ത്താത്ത ആവേശത്തോടെ ബാപ്പുട്ടിക്ക പാടി. കേരളശ്ശേരിയിലെ തടുക്കശ്ശേരി വലിയപറമ്പില്‍ വച്ചാണ് കെഎസ് ബാപ്പുട്ടി എന്ന ബാപ്പുട്ടിക്ക എംബി രാജേഷിനെ കാണാനെത്തിയത്. സുഖാന്വേഷണങ്ങള്‍ക്ക് ശേഷം ബാപ്പുട്ടിക്ക നന്നായി പാട്ടുപാടുമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞപ്പോഴാണ് രാജേഷിന്റെ ആവശ്യപ്രകാരം ബാപ്പുട്ടിക്ക ആ പഴയ ഗാനം പാടിയത്.

<strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ 575 ബൂത്തുകള്‍, നടത്തിപ്പിനായി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍</strong>ലോക്‌സഭാ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ 575 ബൂത്തുകള്‍, നടത്തിപ്പിനായി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍

1967-ല്‍ സ. ഇമ്പിച്ചിബാവയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാടിയതാണ് ആ പാട്ട്. പാട്ട് കേട്ടുനിന്നവരെയെല്ലാം അന്നത്തെ തെരഞ്ഞെടുപ്പു കാലത്തേക്ക് ബാപ്പുട്ടിക്ക കൂട്ടിക്കൊണ്ടുപോയി. കാലമേറെ പിന്നിട്ടെങ്കിലും ആ പാട്ട് ഇപ്പോഴും ബാപ്പുട്ടിക്കയുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. എളുമ്പുലാശ്ശേരിയിലെ നാലുശ്ശേരി ഭഗവതി ക്ഷേത്ര പൂരക്കാഴ്ചകളില്‍ അവസാനിച്ച എം.ബി.രാജേഷിന്റെ ചൊവ്വാഴ്ചത്തെ പര്യടനത്തിനു ശേഷം കോങ്ങാട് മണ്ഡലത്തിലെ മങ്കരയില്‍ നിന്നാണ് ഇന്നലെ പര്യടനം തുടങ്ങിയത്.

MB Rajesh

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റായിരുന്ന ശ്രീ. ചേറ്റൂര്‍ ശങ്കരന്‍നായരുടെ മങ്കര താവളത്തെ തറവാട്ടില്‍ നിന്നാണ് ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയാണ് ഈ തലമുറയില്‍ ഇപ്പോള്‍ അവിടെ താമസിക്കുന്നത്. ചേറ്റൂര്‍ കുടുംബാംഗമായിരുന്ന അനൂപ് വിക്ടോറിയ കോളേജിലെ എസ്.എഫ്.ഐ.നേതാവായിരുന്ന കാലം മുതല്‍ ആ കുടുംബവുമായി രാജേഷിന് അടുത്ത ബന്ധമാണുള്ളത്. പിന്നീട് പ്രശസ്ത സംഗീതജ്ഞനായ മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ വീട്ടിലേക്കാണ് പോയത്.

അദ്ദേഹത്തിന്റെ വീട് താമസത്തിന് ഗാനഗന്ധര്‍വന്‍ യേശുദാസ് വന്നു പാടിയത് രാജേഷ് ഓര്‍മ്മിപ്പിച്ചു. ഗാനപൂജ മാത്രമായിരുന്നു ഒരു ചടങ്ങായി ഉണ്ടായിരുന്നതെന്ന കാര്യവും ഉണ്ണി മാഷ് പ്രത്യേകം എടുത്തു പറഞ്ഞു. പ്രശസ്ത കഥകളി കലാകാരനും ശില്‍പിയുമായ സദനം ഹരികുമാറിനെയും സന്ദര്‍ശിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കേരളശ്ശേരിയിലെ 'നീലാഞ്ജന' ത്തിലേക്ക്. അവിടെയെത്തി ഒടുവിലിന്റെ ഭാര്യ പത്മജയെ കണ്ടു.

ദീര്‍ഘകാലം കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എസ്.മന്നാടിയാരെയും സന്ദര്‍ശിച്ച ശേഷം കാഞ്ഞിരപ്പുഴയിലെത്തി. വഴിയരികില്‍ കാത്തു നിന്നവരോട് വോട്ടഭ്യര്‍ത്ഥിക്കവെ പ്രായത്തെ കൂസാതെ ഒരാള്‍ ധൃതിയില്‍ രാജേഷിനടുത്തേക്കെത്തി.'ജീവിതത്തില്‍ ആദ്യമായി ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് ഞാന്‍ ഇത്തവണ വോട്ടു ചെയ്യും.

തന്റെ വീട്ടു മുറ്റത്ത് പെന്‍ഷന്‍ എത്തിച്ചതിന് ഈ സര്‍ക്കാരിനോട് എനിക്ക് അത്ര കടപ്പാടുണ്ട്'. മുണ്ടക്കുന്നില്‍ വക്കച്ചന്‍ പറഞ്ഞു നിര്‍ത്തി. വക്കച്ചനോട് നന്ദി പറഞ്ഞ ശേഷംതച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ, കോങ്ങാട് എന്നിവിടങ്ങളിലും എം.ബി.രാജേഷ് പര്യടനം പൂര്‍ത്തിയാക്കി. മലമ്പുഴ മണ്ഡലത്തിലാണ് എം.ബി.രാജേഷിന്റെ ഇന്നത്തെ പര്യടനം.

English summary
LDF candidate MB Rajesh's election campaign in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X