പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാമ്പി നഗരസഭ പിടിച്ചെടുക്കാന്‍ തയാറെടുപ്പുകളുമായി എല്‍ഡിഎഫ്‌

Google Oneindia Malayalam News

പാലക്കാട്‌: തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി നഗരസഭയില്‍ ഇടതുപക്ഷ സ്ഥാനര്‍ഥികള്‍ ജനവിധി തേടുന്നത്‌ 22 സീറ്റുകളില്‍. ബാക്കിയുള്ള നഗര സഭാ സീറ്റുകളില്‍ എല്‍ഡിഎഫ്‌ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന്‌ എല്‍ഡിഎഫ്‌ നേതൃത്വം അറിയിച്ചു.

കഴിഞ്ഞ തവണ മത്സരിച്ച ആരും തന്നെ ഇടതുപക്ഷത്തു നിന്നും പട്ടാമ്പി നഗര സഭയില്‍ ഇത്തവണ ജനവിധി തേടുന്നില്ല. കഴിഞ്ഞ തവണ മുരടിച്ച ഭരണമാണ്‌ പട്ടാമ്പി നഗരസഭയില്‍ ഉണ്ടായത്‌. അതിനാല്‍ ഇത്തവണ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നിക്കുമെന്നാണ്‌ ഇടതുപക്ഷത്തിന്റെ അവകാശ വാദം. കഴിഞ്ഞ വര്‍ഷത്തെ നഗരസഭാ ഭരണ സമിതിയോട്‌ കടുത്ത അമര്‍ഷമാണ്‌ നഗരസഭയിലെ ജനങ്ങള്‍ക്കുള്ളതെന്നും ഇടതുപക്ഷ നേതാക്കള്‍ പറഞ്ഞു.

cpim

വലിയ ഭൂരിപക്ഷത്തില്‍ തന്നെ ഇടതു സഥാനാര്‍ഥികള്‍ നഗരസഭയില്‍ വിജയിക്കുമെന്നാണ്‌ എന്‍ഡിഫ്‌ പ്രതീക്ഷിക്കുന്നത്‌. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വരാണാധികാരിക്കു മുന്‍പിലെത്തി പത്രിക സമര്‍പ്പിച്ചു. പ്രഫ. പി ചിത്ര. വിജയകുമാര്‍,ശ്രീനവാസന്‍ എന്നിങ്ങനെ പ്രമുഖ സ്ഥാനാര്‍ഥികളാണ്‌ പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഫിനായി മത്സര രംഗത്തിറങ്ങുന്നത്‌.. ആകെ 28 വാര്‍ഡുകളാണ്‌ പട്ടാമ്പി നഗരസഭയില്‍ ഉള്ളത്‌. 28 വാര്‍ഡുകളില്‍ 6 വാര്‍ഡുകളിലാണ്‌ എല്‍ഡിഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജനവിഥി തേടുന്നത്‌.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

ഡിസംബറില്‍ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍. കോവിഡ്‌ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത നിയന്ത്രണങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രചരമം മുതല്‍ വോട്ടെടുപ്പ്‌ വരം തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശിക്കുന്ന നിയന്തണങ്ങളോടെയാകും നടക്കുക.

English summary
LDF candidates submit their nomination in pattambi corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X