ചത്ത കുതിരയല്ല, ചാകാൻ പോകുന്ന കഴുതയാണ് ലീഗ്: രൂക്ഷ വിമര്‍ശനവുമായി പികെ ശശി
മണ്ണാര്‍ക്കാട്: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ എം എല്‍ എയുമായി പികെ ശശി. മുസ്ലിം ലീഗ് ചത്ത കുതിരയല്ല, ചാകാന്‍ പോകുന്ന കഴുതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി പി എമ്മിലേക്ക് എത്തിയവര്‍ക്കുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം പറഞ്ഞായിരുന്നു മുസ്ലിം ലീഗ് ആളുകളെ കൂടെ നിര്‍ത്തിയിരുന്നത്. എന്നാല്‍ അക്കാലം കഴിഞ്ഞുപോയി. ഇന്ന് മുസ്ലിം ലീഗില്‍ നിന്നുള്‍പ്പടെ വലിയ തോതില്‍ ആളുകള്‍ സി പി എമ്മിലേക്ക് കടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് എന്ന പാര്‍ട്ടി തളര്‍ന്നുകൊണ്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട്ടെ കാര്യം തന്നെ ഇതിന് ഉദാഹരണമാണ്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗിന് ഒരു സുവര്‍ണ്ണ കാലം ഉണ്ടായിരുന്നു. അട്ടപ്പാടി, ആനക്കട്ടി മുതൽ എടത്തനാട്ടുകര വരെയുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയരംഗത്ത് എന്തു നടക്കണം, എന്തു നടക്കരുത് എന്ന് തീരുമാനിക്കുന്നത് ഒരു കാലത്ത് മുസ്ലിം ലീഗായിരുന്നു. അത്രയും കരുത്ത് മേഖലയില്‍ മുസ്ലിം ലീഗിനുണ്ടായിരുന്നു. അവര്‍ തീരുമാനിച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ആരേയും തല്ലുകയും കൊല്ലുകയും ചെയ്യുന്നതായിരുന്നു ചരിത്രം.

അന്നത്തെ മുസ്ലിം ലീഗ് നേതാക്കള്‍ വലിയ കരുത്തരുമായിരുന്നു. മണ്ണാര്‍ക്കാട് എന്ന് പറയുന്നത് പാലക്കാട് നിന്നും വ്യത്യസ്തമായി തങ്ങളുടെ ഉള്ളംകയ്യിലിട്ട് അമ്മാനമാടി കളിക്കാന്‍ കഴിയുന്ന സാധനമാണ് എന്ന ധാരണയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍ ഇത് അതല്ല സ്ഥിതി. മണ്ണാര്‍ക്കാട് ലീഗ് തകരുകയാണ്. നെഹ്‌റു കോൺഗ്രസിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു, ചത്തകുതിരയാണ് ലീഗെന്ന്. ചത്ത കുതിരല്ല, ലീഗ് ചാകാൻ പോകുന്ന കഴുതയാണെന്നും അദ്ദേഹം പറഞ്ഞു..
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നല്ല അന്വേഷണ ബുദ്ധിയുള്ള ആളുകള്‍ ലീഗില്‍ നില്‍ക്കുന്നില്ല. മതം പറഞ്ഞാണ് ലീഗ് ആളുകളെ കൂടെ നിര്‍ത്തുന്നത്. മതത്തിന്റെ പ്രചാരകരും സമുദായത്തിന്റെ സംരക്ഷകരും എന്ന പരിവേഷം അണിഞ്ഞിട്ടാണ് ലീഗ് നിൽക്കുന്നത്. അതിൽ പാവപ്പെട്ട ഒരുപാട് ആളുകൾ പെട്ടു. ഈ കോണിയിൽക്കൂടി കയറിയാൽ സ്വർഗത്തിലെത്തുമെന്ന് പറഞ്ഞു.മരിച്ച് പോയ കാലത്തെ കുറിച്ച് പറഞ്ഞായിരുന്നു പാവപ്പെട്ടവരെ പറ്റിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മണ്ണാർക്കാട് മുനിസിപ്പാലിറ്റി മുൻ കൗൺസിലരരും മുസ്ലിം ലീഗ് നേതാവുമായ ഷഹന കല്ലടി ഉള്‍പ്പടേയുള്ളവരായിരുന്നു സി പി എമ്മില്‍ ചേര്‍ന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications