Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈഫ് മിഷന്‍ : മൂന്നാം ഘട്ടത്തില്‍ കൊടുമ്പില്‍ നിര്‍മിക്കുന്നത് 36 വീടുകളുള്‍പ്പെടുന്ന ഭവന സമുച്ചയം

പാലക്കാട്; ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയം കൊടുമ്പ് പഞ്ചായത്തില്‍ നിര്‍മാണം ആരംഭിക്കുന്നു. കൊടുമ്പില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്ത് 511 ലക്ഷം ചിലവില്‍ 36 വീടുകളടങ്ങിയ ഭവനസമുച്ചയമാണ് നിര്‍മിക്കുന്നത്.

മൂന്നാം ഘട്ടത്തിലെ ആദ്യപാര്‍പ്പിട സമുച്ചയം ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റിയിലെ വെള്ളപ്പനകോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈയിലാണ് ആരംഭിച്ചത്. 6.16 കോടിയുടെ പ്രോജക്ടിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 8167, ഒ.ബി.സി. വിഭാഗത്തില്‍ 1232, എസ്.സി വിഭാഗത്തില്‍ 2024, എസ്.ടി- 212 എന്നിങ്ങനെ 11635 ഗുണഭോക്താക്കളാണ് പദ്ധതിയ്ക്ക് അര്‍ഹരായിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ശേഷം എസ്.സി, എസ്. ടി വകുപ്പുകള്‍, പഞ്ചായത്തുകള്‍ എന്നിവ മുഖേനയോ സ്വന്തമായോ സ്ഥലം ലഭിച്ച 868 ഗുണഭോക്താക്കള്‍ക്ക് എഗ്രിമെന്റ് വെയ്ക്കുകയും അതില്‍ 116 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

 pmay-152213721

പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ 18400 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ലക്ഷ്യം. അതില്‍ 8090 വീടുകള്‍ കണ്ടെത്തുകയും പട്ടികവര്‍ഗ്ഗവികസന വകുപ്പ് മുഖേന 3456 വീടുകള്‍, മുനിസിപ്പാലിറ്റി തലത്തില്‍ 396, മൈനോറിറ്റി വെല്‍ഫയര്‍ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 517, ഗ്രാമപഞ്ചായത്തുകള്‍ മുഖേന 733, ബ്ലോക്ക് പഞ്ചായത്തുകള്‍ 2476 എന്നിങ്ങനെ 7580 വീടുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു.

Recommended Video

cmsvideo
    Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

    രണ്ടാംഘട്ടത്തില്‍ ലൈഫ് മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് സര്‍വ്വേ നടത്തി സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെ കണ്ടെത്തിയാണ് വീട് നിര്‍മിച്ചു നല്‍കിയത് . രണ്ടാം ഘട്ടത്തില്‍ 13161 വീടുകള്‍ എഗ്രിമെന്റ് വെച്ചതില്‍ 10704 വീടുകള്‍ പൂര്‍ത്തീകരിച്ചതായും ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+