Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്; കൊപ്പം പഞ്ചായത്തിൽ യുഡിഎഫ് കൺവെൻഷൻ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു

പാലക്കാട്; കൊപ്പം പഞ്ചായത്തിൽ ഐക്യജനാധിപത്യമുന്നണി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിശ്രമമില്ലാതെ നിരന്തരം പ്രയത്നിച്ച യുഡിഎഫിന് പഞ്ചായത്തിൽ യുഡിഎഫിന് ഉണ്ടാകട്ടെ എന്ന് എംപി പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലം ആയതിനാൽ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .

congress

മുന്നണി വിജയത്തിനായി അക്ഷീണം പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാനാർഥികളെയും പ്രവർത്തകരെയും അദ്ദേഹം അനുമോദിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് എല്ലാ വീടുകളിലും എത്തി വോട്ട് തേടേണ്ടത് അനിവാര്യമാണ്. ഇതിനിടയിലും മാസ്ക് ധരിക്കാൻ സാനിറ്റൈസർ ഉപയോഗിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് കൈകളും മുഖവും സോപ്പുപയോഗിച്ചു കഴുകാനും എംപി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് കൊപ്പം പഞ്ചായത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

    പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്കോ പ്രവർത്തകർക്കോ കൊവിഡ് ബാധിച്ചാൽ അത് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് സ്ഥാനാർത്ഥികൾ. യുഡിഎഫ് ചെയർമാൻ ടി അബ്ദുസമദ് പ്രവർത്തക കൺവെൻഷനിൽ അധ്യക്ഷനായി. യുഡിഎഫ് കൺവീനർ പി സതീശൻ,, രാമദാസ് മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ അനിൽ കൊലശ്ശേരി, ജമാൽ, ചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

    ജില്ലയിലെ രാഷ്ട്രീയ ചിത്രം

    പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+