പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമതശല്യം രൂക്ഷം; കടുത്ത നടപടിയുമായി കോൺഗ്രസ്, ഡിസിസി ജനറൽ സെക്രട്ടറി അടക്കം 13 വിമതർ പുറത്ത്

Google Oneindia Malayalam News

പാലക്കാട്; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ 13 വിമതരെ പുറത്താക്കി ജില്ലാ കോൺഗ്രസ് നേതൃത്വം.വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസ് ഉൾപ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. 6 വർഷത്തേക്കാണ് നടപടി.കെപിസിസി നിര്‍ദേശപ്രകാരം ഇവരെ പുറത്താക്കുന്നതായി ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എംപി അറിയിച്ചു.

congress

കെ ഭവദാസിനു പുറമെ കെപിസിസി അംഗം ടി പി ഷാജി(പട്ടാമ്പി), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ കുരിക്കള്‍ സെയ്ദ്, വട്ടോടി വേണുഗോപാല്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ ബാബു(അലനല്ലൂര്‍), മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്തലവി(ഷൊര്‍ണൂര്‍), കെ ടി റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമര്‍ കീഴായൂര്‍, ഐഎന്‍ടിയുസി മലമ്പുഴ നിയോജക മണ്ഡലം റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് എം ആര്‍ അനില്‍ കുമാര്‍ (മുണ്ടൂര്‍), തരൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം ആര്‍ വത്സകുമാരി, മുന്‍ മെംബര്‍മാരായ റംലത്ത്, എ ആര്‍ റെജി, എ സുദേവന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.

ഇക്കുറി പട്ടാമ്പി നഗരസഭയിലും വിമതശല്യം രൂക്ഷമാമ്. വിമതര്‍ വി ഫോർ എന്ന കൂട്ടായ്മ രൂപീകരിച്ചാണ് യുഡിഎഫിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന ടി പി ഷാജിക്ക് സീറ്റ് ലഭിക്കാത്തതാണ് വിമത നീക്കത്തിന് കാരണമായത്. ഇവര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ആകെ 28 സീറ്റുള്ള പട്ടാമ്പി നഗരസഭയില്‍ 19 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തവണ യുഡിഎഫ് അധികാരം പിടിച്ചത്.

 തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻതദ്ദേശ തിരഞ്ഞെടുപ്പ്; പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണംബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണം

English summary
local body election; Congress dismissed 13 leaders including dcc general secretary for rebel activity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X