പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; 'വോട്ട് എൽഡിഎഫിന് നേട്ടം പാലക്കാടിന്';പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്

Google Oneindia Malayalam News

പാലക്കാട്; അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകി എൽഡിഎഫ് പാലക്കാട് നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. വോട്ട് എൽഡിഎഫിന് നേട്ടം പാലക്കാടിന് എന്നതാണ് മുദ്രാവാക്യമെന്ന് പ്രകടന പത്രിക പുറത്തിറക്കി സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു.

cpm

ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി പാലക്കാട് നഗരത്തിലെ വികസനത്തിനായി മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതികളുടെ ഒരു സംക്ഷിത രൂപമാണ് പ്രകടനപത്രിക യിലൂടെ അവതരിപ്പിക്കുന്നത്. സംസ്ഥാന മുദ്രാവാക്യത്തിന് പുറമേയുള്ള മുദ്രാവാക്യം ചേർത്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കുന്നതെന്നും സികെ രാജേന്ദ്രൻ പറഞ്ഞു.

20 കൊല്ലക്കാലം പാലക്കാട് നഗരത്തിൽ കാര്യമായ വികസനം ഉണ്ടായിട്ടില്ല. ചെറിയ പഞ്ചായത്തുകൾ പോലും വികസിക്കുമ്പോഴും പാലക്കാട് നഗരവികസനം പിന്നോട്ട് ആയിരുന്നു. ജനങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് വികസന പദ്ധതികൾ ഉൾക്കൊള്ളിച്ചത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആയ മാലിന്യം, കുടിവെള്ളം, ഗതാഗതം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. നഗരസഭ പരിധിയിൽ മികച്ച മുന്നേറ്റം ഉണ്ടാകും എന്നും സികെ രാജേന്ദ്രൻ. ഏരിയാ സെക്രട്ടറി കെ വിജയൻ, എംസ് കറിയ, ടികെ നൗഷാദ, മറ്റ് ഘടകകക്ഷി നേതാക്കൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

 'അവൻ ഗർഭം ധരിച്ച്, പ്രസവിച്ചു..മകൾ ലിയ..'അയ്യോ'എന്ന ആധി വേണ്ട'; വൈറലായി ഡോക്ടറുടെ കുറിപ്പ് 'അവൻ ഗർഭം ധരിച്ച്, പ്രസവിച്ചു..മകൾ ലിയ..'അയ്യോ'എന്ന ആധി വേണ്ട'; വൈറലായി ഡോക്ടറുടെ കുറിപ്പ്

22ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും;വിതരണം മുൻഗണനാടിസ്ഥാനത്തിലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി22ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും;വിതരണം മുൻഗണനാടിസ്ഥാനത്തിലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

'മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല.. ഇത് തീക്കളിയാണ്';രൂക്ഷവിമർശനവുമായി ഐസക്'മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല.. ഇത് തീക്കളിയാണ്';രൂക്ഷവിമർശനവുമായി ഐസക്

English summary
Local body election; CPM out their election manifesto in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X