പാലക്കാട് കൊപ്പം പഞ്ചായത്തിൽ ഇക്കുറി തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നത് 5 അധ്യാപകർ
പാലക്കാട്; കൊപ്പം ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി മാറ്റുരയ്ക്കുന്നത് 5 അധ്യാപകർ.ഇതിൽ മൂന്ന് പേർ എൽഡിഎഫ് സ്ഥാനാർത്ഥികളും രണ്ട് പേർ യുഡിഎഫ് സ്ഥാനാർത്ഥികളുമാണ്. മൂന്ന് പേർ വിരമിച്ച അധ്യപാകരാണ്.
പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെസി ഗോപാലകൃഷ്ണൻ കൊടുമുണ്ട ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ചയാളാണ്.കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.ആറാം വാർഡിലെ സ്ഥാനാർത്ഥിയായ എസ് മിനി മന്യംങ്ങോട് എയുപി സ്കൂളിലെ അധ്യാപികയാണ്.9ാം വർഡിലെ ഹസീന നെടുമ്പക്കാട് എൽവിഎൽപി സ്കൂളിലെ അധ്യാപികയാണ്. ഇരുവരും എൽഡിഎഫ് സ്ഥാനാര്ഡത്ഥികളാണ്.
16ാം വാർഡിലെ കൊപ്പം സൗത്തിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഇ മുസ്തഫ ,പുലാശ്ശേരി എഎം എൽപി സ്കൂളിലെ വിരമിച്ച അധ്യാപകനാണ്. മുസ്ലീം ലീഗ് നേതാവായ ഇദ്ദേഹം സംസ്ഥാന അധ്യാപക പുരസ്കാര ജേതാവാണ്.14ാം വാർഡ് എപി രാമദാസ് കരിങ്ങനാട് എഎൽപി സ്കൂളിലെ വിരമിച്ച അധ്യാപകനാണ്. കോൺഗ്രസ് കൊപ്പം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൂടിയാണിദ്ദേഹം.

അധ്യാപകരായത് കൊണ്ട് തന്നെ നാട്ടിലെ വിവിധ തുറയിലുള്ള ആളുകളുമായി ഇടപെടപുന്നവരാണ് തങ്ങളെന്നുംഅതിനാൽ നാടിന്റെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഇവർ പറയുന്നു. ഇക്കുറി എൽഡിഎഫിൽ നിന്ന് ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്.