Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇടത് ആധിപത്യം.. 7 ൽ5 മുനിസിപാലിറ്റിയും പിടിച്ചു.. ക്ഷീണമായി പാലക്കാട് നഗരസഭ

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു പാലക്കാട് ജില്ലയിൽ അരങ്ങേറിയത്. ഇത്തവണ പാലക്കാട് നഗരസഭയിൽ ബിജെപിയെ എന്ത് വിലകൊടുത്തും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതുവലത് മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ നഗരസഭ ബിജെപി തന്നെ നിലനിർത്തി. അതേസമയം പാലക്കാട് കൈവിട്ടെങ്കിലും 5 മുനിസിപ്പിലാറ്റികളും നേടി ജില്ലയിൽ സമഗ്രാധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കനത്ത തിരിച്ചടിയാണ് ഇക്കുറി ജില്ലയിൽ യുഡിഎഫ് നേരിട്ടത്.

 പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭ

സംസ്ഥാന ചരിത്രത്തില്‍ തന്നെ ബിജെപിക്ക് ആദ്യമായി ഭരണം ലഭിച്ച നഗരസഭയാണ് പാലക്കാട്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരു പോലെ ഞെട്ടിച്ച് ബിജെപി മുന്നേറുകയായിരുന്നു. 52 അംഗ നഗരസഭാ കൗണ്‍സിലില്‍ 24 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18. എല്‍ഡിഎഫിന് 9, വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷി നില.

ഭരണം നിലനിർത്തി

ഭരണം നിലനിർത്തി

ഇത്തവണ ബിജെപിയെ പുറത്താക്കുമെന്നായിരുന്നു യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ചത്.എന്നാൽ ഭരണം ബിജെപി തന്നെ നിലനിർത്തി. ഇത്തവണ കൂറ്റൻ മുന്നേറ്റമാണ് ഇവിടെ ബിജെപി നേടിയത്. 27 സീറ്റുകളാണ് ഇത്തവണ പാർട്ടി സ്വന്തമാക്കിയത്.അതേസമയം കഴിഞ്ഞ തവണ 13 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 12ല്‍ ഒതുങ്ങി. ഒമ്പത് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്..

വി ഫോർ പട്ടാമ്പി

വി ഫോർ പട്ടാമ്പി

പാലക്കാട് നഗരസഭ കൈവിട്ടെങ്കിലും 7 ൽ അഞ്ച് മുനിസിപാലിറ്റിക്കളിലും വിജയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. പട്ടാമ്പിയും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.കഴിഞ്ഞ തവണ യുഡിഎഫ് 19 സീറ്റ് നേടിയ മുനിസിപ്പാലിറ്റയിൽ 11 സീറ്റിലാണ് ഇക്കുറി എൽഡിഎഫ് വിജയിച്ചത്.പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ കോണ്‍ഗ്രസ് വിമതര്‍ രൂപീകരിച്ച വി ഫോര്‍ പട്ടാമ്പിയുടെ മുന്നേറ്റം യുഡിഎഫിന് തിരിച്ചടിയായി.

മണ്ണാർകാട് യുഡിഎഫ്

മണ്ണാർകാട് യുഡിഎഫ്

വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെ പട്ടാമ്പി നഗരസഭ എല്‍ഡിഎഫ് ഭരിച്ചേക്കും. ഒറ്റപ്പാലം, ഷെർണൂർ, ചെർപ്പുളശ്ശേരി, ചിറ്റൂർ‐തത്തമംഗലം എന്നീ നഗരസഭകളിലും എൽഡിഎഫ്‌ വിജയിച്ചത്‌.
മണ്ണാർക്കാട് യുഡിഎഫ് ആണ് വിജയിച്ചത്.

ജില്ലാ പഞ്ചായത്തിൽ

ജില്ലാ പഞ്ചായത്തിൽ

ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് തന്നെ നിലനിർത്തി.കഴിഞ്ഞ തവണ ലഭിച്ച അതേ സീറ്റുകളാണ് ഇവിടെ എൽഡിഎഫ് നേടിയത്. യുഡിഎഫ് അലനല്ലൂര്‍, തേന്‍കര, തിരുവേഗപ്പാറ പഞ്ചായത്തുകള്‍ മാത്രമാണ് നേടിയത്. കഴിഞ്ഞ തവണയും മൂന്നിടത്തായിരുന്നു യുഡിഎഫ് വിജയം.അതേസമയം ജില്ലാ പഞ്ചായത്തിൽ നിലംതൊടാൻ പോലും ബിജെപിക്ക് കഴിഞ്ഞില്ല.

വ്യക്തമായ മുന്നേറ്റം

വ്യക്തമായ മുന്നേറ്റം

ഗ്രാമപഞ്ചായത്തിലും വ്യക്തമായ മുന്നേറ്റമാണ് എൽഡിഎഫ് നേടിയത്.ആകെയുള്ള
88 ഗ്രാമപഞ്ചായത്തുകളിൽ 51 ഇടത്താണ് എൽഡിഎഫ് ജയിച്ചത്.2015 ൽ 71 ഇടത്തായിരുന്നു എൽഡിഎഫിന് ഭരണം നേടാനായത്..അതേസമയം യുഡിഎഫ് ഒരു പഞ്ചായത്ത് നഷ്ടപ്പെടുത്തി 16 ഇടത്ത് ഒതുങ്ങി.

Recommended Video

cmsvideo
    റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam
    നില മെച്ചപ്പെടുത്തി

    നില മെച്ചപ്പെടുത്തി

    ബിജെപിയും ഇക്കുറി ജില്ലയിൽ നില മെച്ചപ്പെടുത്തി. മലമ്പുഴയിൽ 5 സീറ്റുകളും പെരളിയിൽ എട്ട് സീറ്റുകളുമാണ് ബിജെപി നേടിയത്.22 ഗ്രാമപഞ്ചായത്തുകളില്‍ ഒരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+