പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മുമായി ഇടഞ്ഞ് സിപിഐ, 33 ഇടത്ത് തനിച്ച് മത്സരിക്കും

Google Oneindia Malayalam News

പാലക്കാട്; ഏറെ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലും സമവായം കണ്ടെത്താനാകാതായതോടെ ജില്ലയിൽ 33 ഇടങ്ങളിൽ തനിച്ച് മത്സരിക്കാനൊരുങ്ങി സിപിഐ. കുമരപുത്തൂരും മണ്ണൂരുമാണ് സിപിഐ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇവിടങ്ങളിൽ സീറ്റ് ചർച്ച കല്ലുകടിയായിരുന്നു.

local body election

മണ്ണൂർ പഞ്ചായത്തിലെ 14 വാർഡിൽ 12 ഇടത്താണ് സിപിഐ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്.രണ്ട് വാർഡുകളിൽ സ്വതന്ത്രരും മത്സരിക്കും. സിപിഎം ഇവിടെ 13 സീറ്റുകളിലാണ് മത്സരിക്കുന്നത്. എൻസിപി ഒരു സീറ്റിലും. കുമരംപുത്തീരിൽ 6 വാർഡിലാണ് സിപിഐ തനിച്ച് മത്സരിക്കുക.

ഇതുകൂടാതെ വല്ലപ്പുഴ പഞ്ചായത്തിൽ 4വാർഡിലും നെല്ലായ, തിരുമിറ്റക്കോട് എന്നിവടങ്ങളിൽ 2 ഇടത്തും എലപ്പുള്ളി, മേലാർകോട്, കേരളശേരി, അനങ്ങനടി, മുണ്ടൂർ, നല്ലേപ്പിള്ളി, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ ഓരോ സീറ്റിലും മത്സരിക്കും.

നെല്ലായിയിലും മണ്ണൂരും സിപിഐ-സിപിഎം സീറ്റ് ധാരണകൾ വലിയ തർക്കത്തിനാണ് വഴിവെച്ചത്. തുടർന്നത് സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച് പട്ടാമ്പിയിൽ സിപിഎം‌‌‌‌‌‌‌‌,സിപിഐ ജില്ലാ നേതാക്കൾ യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിലും സമവായത്തിലെത്താനാക്കാതിരുന്നതോടെയാണ് തനിച്ച് പോകാൻ ഇരു പാർട്ടി നേതൃത്വവും തിരുമാനിച്ചത്.

ശബരിമലയില്‍ ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന്‌ കത്തയച്ച്‌ ദേവസ്വം ബോര്‍ഡ്ശബരിമലയില്‍ ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന്‌ കത്തയച്ച്‌ ദേവസ്വം ബോര്‍ഡ്

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

കെ റെയിൽ പിണറായിയുടെ ഹൈ സ്പീഡ് അഴിമതി..സൂത്രധാരൻ ശിവശങ്കർ എന്നും ചെന്നിത്തലകെ റെയിൽ പിണറായിയുടെ ഹൈ സ്പീഡ് അഴിമതി..സൂത്രധാരൻ ശിവശങ്കർ എന്നും ചെന്നിത്തല

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം, മറ്റ് ഇളവുകൾ ഇങ്ങനെസംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം, മറ്റ് ഇളവുകൾ ഇങ്ങനെ

രാജ്യത്തിന് വലിയ ഭീഷണി, 43 ആപ്പുകളെ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക്!!രാജ്യത്തിന് വലിയ ഭീഷണി, 43 ആപ്പുകളെ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക്!!

കൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമതകൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമത

ശബരിമലയിൽ അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാലശബരിമലയിൽ അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാല

English summary
local body election palakkad; CPI to contest alone in 33 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X