പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൽറാമിന്റെ തൃത്താലയിൽ 8 ൽ 4 പഞ്ചായത്തും പിടിച്ച് യുഡിഎഫ്..എൽഡിഎഫ് 7 ൽ നിന്ന് മൂന്നിലേക്ക്

Google Oneindia Malayalam News

പാലക്കാട്; തൃത്താല മണ്ഡലത്തിൽ നാല് പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്. നേരത്തേ ഭരണത്തിൽ ഉണ്ടായിരുന്ന ചാലിശ്ശേരി നിലനിർത്തിയതിനോടൊപ്പം പട്ടിത്തറ, ആനക്കര, പരുതൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. നേരത്തെ എട്ട് പഞ്ചായത്തുകളിൽ ഒരെണ്ണം മാത്രമായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്.തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദനങ്ങൾ നേരുന്നുവെന്ന് വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം

തൃത്താല മണ്ഡലത്തിൽ

തൃത്താല മണ്ഡലത്തിൽ

തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദനങ്ങൾ നേരുന്നു.
നേരത്തെ എട്ട് പഞ്ചായത്തുകളിൽ ഒരെണ്ണം മാത്രമായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്, ചാലിശ്ശേരി. ബാക്കി ഏഴ് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായിരുന്നു. ഇത്തവണ ചാലിശ്ശേരി നിലനിർത്തിയതിനോടൊപ്പം പട്ടിത്തറ, ആനക്കര, പരുതൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു.

വിജയിക്കാനായത്

വിജയിക്കാനായത്

ആർക്കും ഭൂരിപക്ഷമില്ലാത്ത കപ്പൂരിൽ യുഡിഎഫ് 9, എൽഡിഎഫ് 8, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും യുഡിഎഫ് ഭരണം പ്രതീക്ഷിക്കുന്നു. എൽഡിഎഫ് ഭരണം ഏഴിൽ നിന്ന് മൂന്നിലേക്ക് ചുരുങ്ങി. ബിജെപിക്ക് ആകെ ഒരു വാർഡിൽ മാത്രമാണ് വിജയിക്കാനായത്.

 20 വർഷത്തിന് ശേഷം

20 വർഷത്തിന് ശേഷം

20 വർഷത്തിന് ശേഷമാണ് പട്ടിത്തറയിൽ യുഡിഎഫിന് ഭരണം ലഭിക്കുന്നത്. പരുതൂരിലാവട്ടെ യുഡിഎഫ് എന്ന നിലയിൽ ഇതാദ്യമായാണ് ഭരണം ലഭിക്കുന്നത്. മുൻപൊരിക്കൽ സിപിഐയുടെ പിന്തുണയോടെ കുറച്ചുകാലം യുഡിഎഫ് ഭരണമുണ്ടായിരുന്നിട്ടുണ്ട്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

 പ്രവർത്തിക്കാനാകട്ടെ

പ്രവർത്തിക്കാനാകട്ടെ

ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് 1, എൽഡിഎഫ് 2 എന്ന തൽസ്ഥിതി തുടരുന്നു.
യുഡിഎഫിൻ്റെ ആകെ ജനപ്രതിനിധികളുടെ എണ്ണം 53 ൽ നിന്ന് 64 ആയി ഉയർന്നു.വിജയിച്ച എല്ലാ ജനപ്രതിനിധികൾക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങൾ നേരുന്നു. മുഴുവൻ ജനങ്ങളേയും ഒരുപോലെ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അവർക്കാകട്ടെ എന്നാശംസിക്കുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ കോൺഗ്രസിന് വൻ തിരിച്ചടി; പലയിടങ്ങളിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
‌ ജനാധിപത്യത്തിന്റെ വിജയം

‌ ജനാധിപത്യത്തിന്റെ വിജയം

എംഎൽഎ എന്ന നിലയിൽ പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സഹകരണമാണ്, ബഹിഷ്ക്കരണമല്ല ജനാധിപത്യത്തിൻ്റെ വഴി എന്ന് തിരിച്ചറിഞ്ഞ് നാടിൻ്റെ നന്മക്കും വികസന പ്രവർത്തനങ്ങൾക്കും ഒന്നിച്ചു നിൽക്കാൻ മുഴുവൻ ജനപ്രതിനിധികൾക്കും പഞ്ചായത്ത് ഭരണാധികാരികൾക്കും കഴിയട്ടെ.ആത്യന്തികമായി ഇത് ജനവിധിയാണ്. ജനാധിപത്യത്തിൻ്റെ വിജയമാണ്.

'ഒരു ഇല കൊഴിഞ്ഞെന്ന് വെച്ച് ഒരു മരവും ഇന്നുവരെ ഉണങ്ങിയിട്ടില്ല';യുഡിഎഫ് നിരാശപെടേണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്'ഒരു ഇല കൊഴിഞ്ഞെന്ന് വെച്ച് ഒരു മരവും ഇന്നുവരെ ഉണങ്ങിയിട്ടില്ല';യുഡിഎഫ് നിരാശപെടേണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

പട്ടാമ്പി നഗരസഭ ഭരണം എൽഡിഎഫിന്റെ കൈകളിലേക്ക്.. വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും.. അടിതെറ്റി യുഡിഎഫ്പട്ടാമ്പി നഗരസഭ ഭരണം എൽഡിഎഫിന്റെ കൈകളിലേക്ക്.. വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും.. അടിതെറ്റി യുഡിഎഫ്

തിരുവന്തപുരം'ഒത്തില്ല,മോദിയെ കാത്ത് മേയറും ഇല്ല...പക്ഷേ കേരളം പിടിക്കുമെന്ന് കൃഷ്ണ കുമാർ, കാരണം ഇതാണ്തിരുവന്തപുരം'ഒത്തില്ല,മോദിയെ കാത്ത് മേയറും ഇല്ല...പക്ഷേ കേരളം പിടിക്കുമെന്ന് കൃഷ്ണ കുമാർ, കാരണം ഇതാണ്

English summary
local body elections 2020; UDF wins 4 panchayath's in Thrithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X