Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ വോട്ടെണ്ണാൻ 21 കേന്ദ്രങ്ങൾ

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് ഉള്‍പ്പെടെ ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോന്ന് വീതവും ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് യാക്കര എസ്.എ. ഹാള്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.

vote counting

പ്രത്യേക പാസുള്ളവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. 10 പോളിംഗ് ബൂത്തുകളിലേക്കായി ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു കൗണ്ടിംഗ് ടേബിളിന് ഒരു സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍സ്, ഒരു ടേബിളിന് ഒരു ഒ.എ. (ഓഫീസ് അറ്റന്‍ഡന്റ്) എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു ടേബിളില്‍ ഒരു രാഷ്ട്രീയ പ്രതിനിധി (ഏജന്റ്) എന്ന നിലയിലായിരിക്കും ക്രമീകരണം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുക. ഒന്നാം വാര്‍ഡ് മുതലെന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ തുടങ്ങുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിതുടങ്ങും.ഓരോ റൗണ്ട് കഴിയുമ്പോഴും ട്രെന്‍ഡ് അറിയുന്നതിനായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഡിസ്പ്ലെ ബോര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്നുകള്‍, മുഴുവന്‍ സമയ ജനറേറ്റര്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുള്ളതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+