പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; അംഗൻവാടി ജീവനക്കാർക്ക് ദൂര സ്ഥലത്ത് ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം

Google Oneindia Malayalam News

പാലക്കാട്; പട്ടാമ്പി കൊപ്പം മേഖലയിൽ അംഗനവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ദൂരസ്ഥലങ്ങളിൽ എന്ന ആക്ഷേപം. പുറത്തുനിന്നുള്ള 60 പേർക്ക് ഡ്യൂട്ടി ലഭിച്ചത് പാലക്കാട് മേഖലയിലാണ്. ഈ കോവിഡ് കാലത്ത് നാമമാത്രമായ യാത്രാസൗകര്യങ്ങളിഇൽ 60 കിലോമീറ്റർ അകലെയുള്ള തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ എങ്ങനെ എത്തിച്ചേരുമെന്ന് ആശങ്കയിലാണ് ഇവർ.

election

കഴിഞ്ഞ ദിവസമാണ് അംഗൻവാടി ജീവനക്കാർക്ക് ഇലക്ഷൻ ഡ്യൂട്ടി ഓർഡർ ലഭിച്ചത്. ശനിയാഴ്ച രാവിലെ മുതൽ ജീവനക്കാർ ഓർഡർ കൈപ്പറ്റിയപ്പോഴാണ് ഡ്യൂട്ടി ലഭിച്ച സ്ഥലം അറിയുന്നത്. ജില്ലയുടെ കിഴക്ക് കിടക്കുന്ന പിരിയാരി, മണ്ണൂർ, കോങ്ങാട്, കേരളശ്ശേരി, മുണ്ടൂർ, തുടങ്ങിയ പഞ്ചായത്തുകളിലാണ് 60 ലേറെ പേർക്ക് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

ഡ്യൂട്ടിക്ക് പോകുമ്പോൾ ഒരാളെക്കൂടി ഒപ്പം കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളതെന്ന് ഇവർ ആക്ഷേപമുയർത്തി. യാത്ര സൗകര്യങ്ങളിലെ കുറവാണ് ഇവർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. സാധാരണയായി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ തന്നെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകാറുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായാണ് ഇത്തവണ ദൂരസ്ഥലങ്ങളിൽ ഡ്യൂട്ടി നൽകിയിരിക്കുന്നത്.

കൊവിഡ് കാലത്തെ ഇന്ധന വിലവർധന ഇരട്ടി നീതി നിഷേധം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തലകൊവിഡ് കാലത്തെ ഇന്ധന വിലവർധന ഇരട്ടി നീതി നിഷേധം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

വീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽവീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍

English summary
Local Body elections; Allegation that Anganwadi workers were given duty at a distant place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X