തദ്ദേശ തിരഞ്ഞെടുപ്പ്; പട്ടാമ്പിയിൽ ഇലക്ട്രോണിക് ബാലറ്റുകളുടെ ക്രമീകരണവും കമ്മീഷനിംഗും നടന്നു
പാലക്കാട്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പട്ടാമ്പിയിൽ ഇലക്ട്രോണിക് ബാലറ്റുകളുടെ ക്രമീകരണവും കമ്മീഷനിംഗും നടന്നു. പട്ടാമ്പി ഗവൺമെൻറ് കോളേജിലും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ആയാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. പട്ടാമ്പി ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ വിഭാഗങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് ക്രമീകരണം പട്ടാമ്പി കോളേജിലായിരുന്നു.ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനു കളിലേക്കും 7 പഞ്ചായത്തുകളുടെ 222 ബൂത്തുകളിലേക്കുമുള്ള ഉള്ള വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണങ്ങളാണ് നടന്നത്.

നഗരസഭയിലെ 28 ബൂത്തുകളിലേക്കുള്ള ബാലറ്റുകളുടെ ക്രമീകരണം പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും പൂർത്തിയായി. ബാലറ്റുകൾ പൂർണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാപിച്ചു .റിട്ടേണിങ് ഓഫീസർമാരുടെയും മാസ്റ്റർ ട്രെയിനർമാരുടേയും നേതൃത്വത്തിലായിരുന്നു മെഷീനുകൾ സജ്ജമാക്കിയത്. സ്ഥാനാർഥികളുടേയും ഏജൻറുമാരുടേയും സാന്നിധ്യത്തിലായിരുന്നു ബാലറ്റുകൾ മെഷീനിൽ സ്ഥാപിച്ചത്.
വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തനം വിലയിരുത്തി ഇവ സ്ട്രോങ് റൂമിലേക്ക് മാറ്റി. പട്ടാമ്പിയിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് ഓങ്ങല്ലൂർ പഞ്ചായത്തിലും ഏറ്റവും കുറവ് ഉള്ളത് വിളയൂർ മുതുകല പഞ്ചായത്തിലുമാണ്. ഓങ്ങല്ലൂരിൽ ഉള്ളത് 42 ബൂത്തുകൾ ആണുള്ളത്.മുതലൂരിൽ 23ഉം. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ ഡിസ്ട്രിക്ട് ഡ്രഗ് വെയര്‍ഹൗസില്‍ നടന്ന രണ്ടാംഘട്ട വിതരണത്തില്‍ 13 ബ്ലോക്കുകള്‍ ക്കും ഏഴ് മുനിസിപ്പാലിറ്റികള്‍ക്കുമുള്ള സാമഗ്രികള്‍ വിതരണം ചെയ്തു.
സ്‌പെഷ്യല്‍ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണം ഡിസംബര്‍ രണ്ടിന് നടത്തിയിരുന്നു.കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനാണ് സ്‌പെഷ്യല്‍ പോളിംഗ് ടീമിനെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ്, ഡ്രൈവര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെടുന്നത്. പി പി ഇ കിറ്റ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.












Click it and Unblock the Notifications