തദ്ദേശ തിരഞ്ഞെടുപ്പ്;മാസ്കിന് പിന്നാലെ സാനിറ്റൈസറും പ്രചരണ ആയുധമാക്കി സ്ഥാനാർത്ഥികൾ
പാലക്കാട്; കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ പ്രചരണത്തിനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കുകയാണ് സ്ഥാനാർത്ഥികൾ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് കൊണ്ട് മാത്രമേ സ്ഥാനാർത്ഥികൾ പ്രചരണം നടത്താവൂയെ്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇതും ആയുധമാക്കുകയാണ് സ്ഥാനാർത്ഥികൾ. ഉപയോഗിക്കുന്ന മാസ്കിലും സാനിറ്റൈസറിലുമെല്ലാം സ്ഥാനാർത്ഥിയും ചിഹ്നവും ചേർത്തൊട്ടിച്ചാണ് പ്രചരണം കൊഴുക്കുന്നത്.
ഇത്തരത്തിലുള്ള പ്രചരണം കൊള്ളാമെന്ന നിലപാടാണ് സ്ഥാനാർത്ഥികൾക്കെന്ന് പരസ്യ കമ്പനികളും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെല്ലാം പ്രചരണത്തിന് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് പോസ്റ്ററുകളും ഫ്ളക്സുകളും ബാനറുകളുമൊക്കെയായിരുന്നു.എന്നാൽ ഇത്തവണ കൂടുതലായി ഓർഡർ വരുന്നത് സാനിറ്റൈസറിൽ സ്ഥാനാർത്ഥികളുടെ ചിഹ്നവും ചിത്രവും സ്റ്റിക്കറാക്കാനാണ്, പരസ്യകമ്പനി നടത്തുന്ന ഷാജഹാൻ വൺ ഇന്ത്യയോട് പറഞ്ഞു. നിരവധി ഓർഡറുകളാണ് ഇത്തരത്തിൽ ലഭിക്കുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി.

വോട്ട് ചോദിച്ച് വീട്ടിലെത്തുന്ന സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് സാനിറ്റൈസർ നൽകുന്നതോടെ പൗരാവകാശത്തെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധ ജാഗ്രതയുടെ മുന്നറിയിപ്പ് കൂടി നൽകുകയാണ്.
ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിട്ടില്ലെന്ന് എൻസിബി; കസ്റ്റഡിയിൽ വാങ്ങിയത് ചോദ്യം ചെയ്യാനെന്ന്
തദ്ദേശ തിരഞ്ഞെടുപ്പ്: ചിഹ്നം ശുപാർശ ചെയ്യുന്നതിനുളള കത്ത് സമർപ്പിക്കാൻ 23ാം തിയ്യതി വരെ സമയം
'കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു'
ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനം; വിലക്ക് മാറാൻ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരും