തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് നഗരസഭയിൽ പോരാട്ടം ബിജെപിയും സ്വതന്ത്രനും തമ്മിൽ
പാലക്കാട്; നഗരസഭയിലെ മൂന്നാം വാർഡിൽ ബിജെപിയും സ്വതന്ത്ര സ്ഥാനാർത്ഥിയും തമ്മിൽ നേർക്ക് നേർ പോരാട്ടം.കുട ചിഹ്നത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ശിഹാബ് ഇവിടെ പോരാടുന്നത്.വികസന വിഷയം ചർച്ചയാക്കിയാണ് ശിഹാബ് ഇവിടെ വോട്ട് തേടുന്നത്.

വാർഡിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രയത്നിക്കുമെന്ന് ശിഹാബ് പറയുന്നു. കുടിവെള്ളമാണ് പ്രധാന പ്രശ്നം. ഇതുവരെ അത് പരിഹരിക്കപ്പെട്ടിട്ടില്ല. ജയിച്ചു വരെയാണെങ്കിൽ കുടിവെള്ളപ്രശ്നം പരിഹരിക്കുന്ന ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തും പട്ടയത്തിനാവശ്യമായ പ്രവർത്തനങ്ങളും നടത്തും ശിഹാബ് പറഞ്ഞു.
ശംഖുവാര തോട് തൊട്ട് കുഞ്ഞംമ്പാവ കോളനിവരെയുള്ള വഴിക്ക് വേണ്ടിയുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കാൻ ഉള്ള പ്രയത്നം നടത്തും,ശിഹാബ് പറയുന്നു.
Recommended Video

ഇടതുവലതു മുന്നണികളെ മാറി മാറി ജയിപ്പിച്ച പതിവാണ് മൂന്നാം വാർഡിനുള്ളത്.ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥിയായ ശിഹാബ് വാർഡിൽ അട്ടിമറി വിജയം നേടുമെയോയെന്നാണ് വോട്ടർമാരും പാർട്ടികളും ഉറ്റുനോക്കുന്നത്.
ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.












Click it and Unblock the Notifications