പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; പട്ടാമ്പി നഗരസഭയിൽ 4 ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്ത്രർ

Google Oneindia Malayalam News

പാലക്കാട്; പട്ടാമ്പി നഗരസഭ യിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാല് ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്തർ. ചെറുളിപ്പറമ്പ് ,നമ്പ്രം, മേലെ പട്ടാമ്പി ഹിദായത്ത് നഗർ എന്നീ ഡിവിഷനുകളിലാണ് യുഡിഎഫിന് എതിരാളികളായി സ്വതന്ത്ര സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. ഈ സ്ഥലങ്ങളിൽ ഒന്നും എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.

congress

യുഡിഎഫ് സ്ഥാനാർഥി ഭാഗ്യലക്ഷ്മിക്ക് എതിരായി മത്സരിക്കുന്നത് സ്വതന്ത്ര മുന്നണി സ്ഥാനാർഥിയായ ആനന്ദവല്ലി ആണ്. രണ്ടുപേരും സിഡിഎസ് പ്രവർത്തകരുമാണ് നമ്പ്രം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സീനത്തിനെതിരായി മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥി റഷീദ മുഹമ്മദ് ആണ്. മേലേ പട്ടാമ്പി ഡിവിഷനിൽ കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥി അസീറ ബഷീറിനെ എതിരായി മത്സരിക്കുന്നത് നിലവിലെ കൗൺസിലറും വിമത സ്ഥാനാർഥി ആയതിനാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെടിറുഖിയ ആണ്. റുഖിയയുടെ രണ്ടാം മത്സരമാണിത്. ഈ ഡിവിഷനുകളിൽ എല്ലാം കോൺഗ്രസ് സ്ഥാനാർഥികൾ വലിയ വെല്ലുവിളി തന്നെയാണ് സ്വതന്ത്രർ സൃഷ്ടിക്കുന്നത്. മറ്റു മുന്നണികൾ സ്ഥാനാർഥികളെ നിർത്തത് സ്വതന്ത്ര സ്ഥാനാർഥികൾ ഗുണം ആയി മാറിയിട്ടുണ്ട്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

കർഷക സമരത്തിന് പങ്കെടുക്കാനെത്തി; ഷഹീൻബാഗ് സമരനായിക പോലീസ് കസ്റ്റഡിയിൽകർഷക സമരത്തിന് പങ്കെടുക്കാനെത്തി; ഷഹീൻബാഗ് സമരനായിക പോലീസ് കസ്റ്റഡിയിൽ

കേരളത്തിൽ ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 26 മരണം..6151 പേർക്ക് രോഗമുക്തികേരളത്തിൽ ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 26 മരണം..6151 പേർക്ക് രോഗമുക്തി

കൊവിഡിനെ നേരിട്ട കേരള മാതൃക.. കണ്ണീരോർമ്മയായി പെട്ടിമുടിയും കരിപ്പൂരും..2020ലെ പത്ത് പ്രധാന സംഭവങ്ങൾകൊവിഡിനെ നേരിട്ട കേരള മാതൃക.. കണ്ണീരോർമ്മയായി പെട്ടിമുടിയും കരിപ്പൂരും..2020ലെ പത്ത് പ്രധാന സംഭവങ്ങൾ

English summary
Local Body Elections: Independent Candidates in 4 divisions: UDF Faces Tough Competition in Pattambi Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X