പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് വിളയൂർ പഞ്ചായത്തിൽ 15 വർഡുകളിലായി മത്സരത്തിന് 38 പേർ

Google Oneindia Malayalam News

പാലക്കാട്; പാലക്കാട് വിളയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര ചിത്രം തെളിയുമ്പോൾ 15 വാർഡുകളിലായി 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളും വിളയൂർ പഞ്ചായത്തിലാണ്. ഏഴു വാർഡുകളിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്നു.

Local Body elections Palakkad

പഞ്ചായത്തിലെ ആറ് വാർഡുകളിൽ മാത്രമാണ് ബിജെപി മത്സരരംഗത്തുള്ളത്. എൽഡിഎഫ് രണ്ടിടത്ത് സ്വതന്ത്രരെ മത്സരിക്കുമ്പോൾ യുഡിഎഫ് അഞ്ച് ഇടത്താണ് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരത്തിനിറക്കിയത്. പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡൻറ് കെ വി ഗംഗാധരൻ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ എ കെ ഉണ്ണികൃഷ്ണൻ, മുൻ സ്ഥിരം സമിതി അധ്യക്ഷ ബേബി ഗിരിജ തുടങ്ങിയവർ എൽഡിഎഫ് സ്ഥാനാർഥികളായി ഇത്തവണ രംഗത്തുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് വിളയൂർ പഞ്ചായത്തിൽ 15 വാർഡുകളിലായി മത്സരിക്കുന്നത് 38 പേർ

യുഡിഎഫിൽ നിന്ന് നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ നീലടി സുധാകരൻ, നിലവിലെ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ കണ്ടേങ്കാവ് ചൈതന്യ സുധീർ തുടങ്ങിയവരും ഇക്കുറി മത്സരരംഗത്തുണ്ട്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

ത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽ

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ വോട്ട് ഇന്ന് മുതൽ,വിതരണത്തിന് തലസ്ഥാന ജില്ലയിൽ 300 ഉദ്യോഗസ്ഥർതദ്ദേശ തിരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ വോട്ട് ഇന്ന് മുതൽ,വിതരണത്തിന് തലസ്ഥാന ജില്ലയിൽ 300 ഉദ്യോഗസ്ഥർ

ഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യംഹിജ്റ; ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം തുറന്ന് കൊടുക്കാനൊരുങ്ങി സൗദി.. 2000 വർഷത്തിനിടെ ആദ്യം

'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ'സത്യപ്രതിജ്ഞയുടെ 3.71 കോടി മുതൽ 'നാം മുന്നോട്ടി'നുള്ള 26കോടി വരെ';സർക്കാർ ധൂർത്ത്,കുറിപ്പുമായി ശോഭ

English summary
Local Body elections Palakkad; 38 candidates in 15 wards in Vilayur panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X