Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തെരഞ്ഞെടുപ്പ്:പാലക്കാട് ജില്ലയിൽ 8866 പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ്

പാലക്കാട്; തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിലുള്ളവരും ഉൾപ്പെടെ ജില്ലയിൽ ഉള്ളത് 12502 പേർ. ഇതിൽ 8866 പേർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചതായി ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.ഡിസംബർ 1 മുതൽ ഡിസംബർ 9ന് വൈകീട്ട് മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങളാണ് ആരോഗ്യവകുപ്പ് ശേഖരിച്ചത്.

 Local body election

ജില്ലയിൽ നിലവിൽ 3851 പേരാണ് കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. കൂടാതെ 8651 പേർ നിരീക്ഷണത്തിൽ ഉള്ളവരും ഉൾപ്പെടെ ഡിസംബർ 9 വരെ 12502 പേരാണ് പട്ടികയിലുള്ളത്. ജില്ലയിലെ കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ ഉള്ളവർ എന്നിവരിൽനിന്നും പ്രായപൂർത്തിയാകാത്തവർ, വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർ എന്നിവരെ ഒഴിവാക്കിയാണ് സ്പെഷ്യൽ ബാലറ്റ് പേപ്പർ അനുവദിച്ചിരിക്കുന്നത്.

സ്പെഷ്യൽ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യുന്നവർക്ക് ബാലറ്റ് പേപ്പറുകൾ വോട്ടെണ്ണൽ ദിനമായ ഡിസംബർ 16ന് രാവിലെ എട്ടുമണി വരെ ബന്ധപ്പെട്ട മേൽവിലാസത്തിൽ എത്തിക്കാം. എട്ടു മണിക്ക് ശേഷം ലഭിക്കുന്ന സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ വോട്ട് എണ്ണുന്നതിന് പരിഗണിക്കുകയില്ല.

അതേസമയം ജില്ലയിൽ നിലവിൽ 1811663 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.പുരുഷ വോട്ടർമാർ - 77.83%. 1120871 പുരുഷ വോട്ടർമാരിൽ 872322 പേർ വോട്ട് രേഖപ്പെടുത്തി.സ്ത്രീ വോട്ടർമാർ - 77.2%. 1216521 സ്ത്രീ വോട്ടർമാരിൽ 939215 പേർ വോട്ട് രേഖപ്പെടുത്തി.ട്രാൻസ്ജെൻഡർ വോട്ടർമാർ-20%.20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ 4 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+