തദ്ദേശ തിരഞ്ഞെടുപ്പ്; കുരുത്തോലയിൽ പാർട്ടി ചിഹ്നങ്ങൾ തയ്യാറാക്കി തൃശ്ശൂർ സ്വദേശി ടിജി നാരായണൻ കുട്ടി
പാലക്കാട്; തെരഞ്ഞെടുപ്പ് പ്രചരണം സജീവമായതോടെ മൂന്ന് മുന്നണികളുടെയും പാർട്ടി ചിഹ്നങ്ങൾ കുരുത്തോലയിൽ പ്രദർശിപ്പിക്കുകയാണ് തൃശൂർ ചേറൂർ സ്വദേശി ടി ജി നാരായണൻകുട്ടി. കുരുത്തോലയും റിബണും ഫ്രെയിമിൽ ചേർത്ത് പിടിച്ചാണ് ഈ ദൃശ്യവിരുന്നു ഒരുക്കിയിട്ടുള്ളത്.

ഉത്സവാഘോഷങ്ങളിൽ കുരുത്തോലകൊണ്ട് വേദി അലങ്കരിക്കലായിരുന്നു നാരായണൻകുട്ടിയുടെ പ്രധാന തൊഴിൽ. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിവിധ ആകൃതികളിൽ വെട്ടിയെടുത്ത പച്ചയും ചുവപ്പും ഓറഞ്ചും വെള്ളയും റിബണുകൾ കുരുത്തോലയിൽ ചേർത്തുവെച്ച് അലങ്കരിക്കും, പാർട്ടി ചിഹ്നം മാത്രമല്ല തോരണങ്ങളും ഇങ്ങനെ മനോഹരമായി ഉണ്ടാക്കാം.
Recommended Video

ചിഹ്നങ്ങള്ക്ക് അനുസരിച്ച് ഓലവെട്ടിയെടുക്കുന്നതാണ് പ്രധാന വെല്ലുവിളി. മുൻകൂട്ടി അറിയിച്ചാൽ ഇവയൊക്കെ നിർമ്മിച്ച് നൽകാൻ നാരായണൻ കുട്ടി തയ്യാറാണ് നാരായണൻ കുട്ടി ഇരുപതു വർഷമായി കുരുത്തോലയിൽ കരവിരുത് തുടങ്ങിയിട്ട്. സമീപ ജില്ലകളിൽ ഉത്സവങ്ങളും പെരുന്നാളുകളും തുടങ്ങി തൃശൂർപൂരത്തിന് വരെ നാരായണൻകുട്ടിയുടെ കുരുത്തോല അലങ്കാരങ്ങൾ പ്രസിദ്ധമാണ്.












Click it and Unblock the Notifications