പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; കുരുത്തോലയിൽ പാർട്ടി ചിഹ്നങ്ങൾ തയ്യാറാക്കി തൃശ്ശൂർ സ്വദേശി ടിജി നാരായണൻ കുട്ടി

Google Oneindia Malayalam News

പാലക്കാട്; തെരഞ്ഞെടുപ്പ് പ്രചരണം സജീവമായതോടെ മൂന്ന് മുന്നണികളുടെയും പാർട്ടി ചിഹ്നങ്ങൾ കുരുത്തോലയിൽ പ്രദർശിപ്പിക്കുകയാണ് തൃശൂർ ചേറൂർ സ്വദേശി ടി ജി നാരായണൻകുട്ടി. കുരുത്തോലയും റിബണും ഫ്രെയിമിൽ ചേർത്ത് പിടിച്ചാണ് ഈ ദൃശ്യവിരുന്നു ഒരുക്കിയിട്ടുള്ളത്.

palakakd

ഉത്സവാഘോഷങ്ങളിൽ കുരുത്തോലകൊണ്ട് വേദി അലങ്കരിക്കലായിരുന്നു നാരായണൻകുട്ടിയുടെ പ്രധാന തൊഴിൽ. എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിവിധ ആകൃതികളിൽ വെട്ടിയെടുത്ത പച്ചയും ചുവപ്പും ഓറഞ്ചും വെള്ളയും റിബണുകൾ കുരുത്തോലയിൽ ചേർത്തുവെച്ച് അലങ്കരിക്കും, പാർട്ടി ചിഹ്നം മാത്രമല്ല തോരണങ്ങളും ഇങ്ങനെ മനോഹരമായി ഉണ്ടാക്കാം.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കുരുത്തോലയിൽ പാർട്ടി ചിഹ്നങ്ങൾ; ദൃശ്യവിരുന്നൊരുക്കി ചേറൂർ സ്വദേശി ടിജി നാരായണൻ കുട്ടി

ചിഹ്നങ്ങള്ക്ക് അനുസരിച്ച് ഓലവെട്ടിയെടുക്കുന്നതാണ് പ്രധാന വെല്ലുവിളി. മുൻകൂട്ടി അറിയിച്ചാൽ ഇവയൊക്കെ നിർമ്മിച്ച് നൽകാൻ നാരായണൻ കുട്ടി തയ്യാറാണ് നാരായണൻ കുട്ടി ഇരുപതു വർഷമായി കുരുത്തോലയിൽ കരവിരുത് തുടങ്ങിയിട്ട്. സമീപ ജില്ലകളിൽ ഉത്സവങ്ങളും പെരുന്നാളുകളും തുടങ്ങി തൃശൂർപൂരത്തിന് വരെ നാരായണൻകുട്ടിയുടെ കുരുത്തോല അലങ്കാരങ്ങൾ പ്രസിദ്ധമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; 'വോട്ട് എൽഡിഎഫിന് നേട്ടം പാലക്കാടിന്';പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്തദ്ദേശ തിരഞ്ഞെടുപ്പ്; 'വോട്ട് എൽഡിഎഫിന് നേട്ടം പാലക്കാടിന്';പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്

 തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും, കൊട്ടിക്കലാശം പാടില്ല തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും, കൊട്ടിക്കലാശം പാടില്ല

പാലക്കാട്: വൻ ലഹരി വേട്ട; 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പോലീസ് പിടിയിൽപാലക്കാട്: വൻ ലഹരി വേട്ട; 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പോലീസ് പിടിയിൽ

English summary
Local elections; TG Narayanan Kutty from Thrissur made party symbols in coconut leaf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X