പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാമ്പി കോവിഡ് ക്ലസ്റ്റർ, ഭയാനകമായ അവസ്ഥയെന്ന് മന്ത്രി എ കെ ബാലൻ!! ലോക് ഡൗൺ പ്രഖ്യാപിച്ചു

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കൊവിഡ് വ്യാപനത്തിൽ പാലക്കാട് സ്ഥിതി അതീവ ഭയനാകമായ അവസ്ഥയിലെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പട്ടാമ്പിയിലെ മത്സയ മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞഅഞു. വീഴ്ചയുണ്ടായാൽ സൂപ്പർ സ്പ്രഡിലേക്കും സമൂഹവ്യാപനത്തിലേക്കും കാര്യങ്ങൾ നീങ്ങിയേക്കും. നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ച സാഹഹചര്യത്തിൽ പട്ടാമ്പി കോവിഡ് ക്സസ്റ്ററാണെന്നും അടുത്ത പ്രദേശങ്ങളിൽ അനുബന്ധ ക്ലസ്റ്ററുകൾക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

 coronavirus44-1594

Recommended Video

cmsvideo
ICMR to study the efficacy of BCG vaccine against virus in elderly | Oneindia Malayalam

നിലവിൽ 28 കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിൽ ഉള്ളത്. ഇവിടങ്ങളിൽ ഉൾപ്പെടെ 47 രോഗബാധിത പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തും. റാപിഡ് ടെസ്റ്റുകൾ നടത്തി രോഗം വ്യാപനം തടയാനാണ് ആലോചിക്കുന്നത്. ചെറിയ ലക്ഷണങ്ങൾ കണ്ടെത്തുന്നവർ പോലും പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം ജില്ലയിൽ 81 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പട്ടാമ്പി മേഖലയിലെ അനുബന്ധ പഞ്ചായത്തുകളില്‍ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്കും വരും ദിവസങ്ങളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ലോക്ക് ഡൗണ്‍ കാലാവധി പ്രദേശത്തെ അവസ്ഥ പരിശോധിച്ച് പിന്നീട് തീരുമാനിക്കും. പട്ടാമ്പിയില്‍ രൂപപ്പെട്ട രോഗബാധയുടെ ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. ഈ മേഖലയില്‍ അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങുക. പൊതുഗതാഗതം ഉണ്ടാകില്ല. പ്രശ്‌നബാധിത പ്രദേശത്തിലൂടെ വാഹനമോടിക്കുന്നവര്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ക്ലസ്റ്ററുകള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നില്‍ക്കണ്ട് മുന്‍ ദിവസങ്ങളില്‍ തീരുമാനിച്ച പ്രകാരം റാപ്പിഡ് ടെസ്റ്റുകള്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടാമ്പി മത്സ്യ മാർക്കറ്റിലെ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതോടെയാണ് കൂടുതൽ പേരിൽ കൊവിഡ് കണ്ടെത്തിയത്. നിലവിൽ 338 പേരാണ് ആകെ ചികിത്സയിൽ ഉള്ളത്. ഇതുവരെ 30052 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 27063 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.ഇനി 2989 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.1109 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 763 പേർ രോഗമുക്തി നേടി. നിലവില്‍ 11349 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി, മുഖ്യമന്ത്രിയുടെ നിര്‍ദേശംസ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി, മുഖ്യമന്ത്രിയുടെ നിര്‍ദേശം

 വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ് വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്

മോദിയുടെ ശക്തനെന്ന കെട്ടിചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ദൗർബല്യം';ആഞ്ഞടിച്ച് രാഹുൽമോദിയുടെ ശക്തനെന്ന കെട്ടിചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ദൗർബല്യം';ആഞ്ഞടിച്ച് രാഹുൽ

English summary
Lockdown in impossed in palakkad pattambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X