പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൗൺ;തൃത്താലയിൽ സഹായമെത്തിക്കാൻ ജനകീയ സന്നദ്ധസേന,സേവണം സൗജന്യമെന്ന് എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്; ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളും മരുന്നും എത്തിക്കുന്നതിനും മറ്റ് സഹായ- സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക ഹെൽപ്പ് ഡസ്കും വളണ്ടിയർ സേനയേയും തൃത്താലയിൽ സജ്ജമാക്കിയതായി എംബി രാജേഷ് എംഎൽഎ.ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സെന്ററിന്റേയും ഡിവൈഎഫ്ഐയുടെയും സഹകരണത്തോടെയാകും ഹെൽപ്പ്ഡസ്കും വളണ്ടിയർ സേനയും പ്രവർത്തിക്കുക.

മരുന്ന്, റേഷൻ കടകളിൽ നിന്നുള്ള റേഷൻ വിഹിതം, അവശ്യസാധനങ്ങൾ എന്നിവ വീട്ടിലെത്തിച്ചു നൽകും. ഇതിന് ബില്ലിലുള്ള തുക മാത്രം നൽകിയാൽ മതി. സേവനം സൗജന്യമാണ്. .കോവിഡ് ബാധിച്ചവരെ ആംബുലൻസിൽ കയറ്റുന്നതിനും മറ്റ് എന്ത് അത്യാവശ്യ കാര്യങ്ങൾക്കും പി പി ഇ കിറ്റ് ധരിച്ച വളണ്ടിയർമാരുടെ സേവനങ്ങൾ ലഭ്യമാക്കും. അനിവാര്യ സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വന്നാൽ അതിനുള്ള സംവിധാനവും ഒരുക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

 mbrajesh4-1572262632-162

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് തൃത്താല മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുമായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തും വിവിധ ഗ്രാമ പഞ്ചായത്തുകളും ഹെൽപ് ഡസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയർമാരെ ഒരുക്കിയിട്ടുണ്ടെന്ന് അവർ അറിയച്ചതായും എംഎൽഎ പറഞ്ഞു.

കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

ലോക് ഡൗൺ കാലത്ത് ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഈ സമയത്ത് വീടിനു പുറത്തിറങ്ങാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംഎൽഎ അഭ്യർത്ഥിച്ചു. കുറിപ്പിൽ പങ്കുവെച്ച
ഹെൽപ് ഡസ്ക് നമ്പരുകൾ

വളണ്ടിയേഴ്സ് കോർഡിനേറ്റർ
ടിപി ഷഫീഖ് 96052 09569
എം ഷഫീഖ് 90485 05559

ആനക്കര
അനീഷ് 96450 13471

കപ്പൂർ
അഭിമന്യു 95672 21112

ചാലിശ്ശേരി
പ്രായാൺ 80861 72036

പട്ടിത്തറ
അനീഷ് 96339 06186

പരുതൂർ
അനിൽ 92492 76776

തൃത്താല
അമീൻ 98464 04312

നാഗലശ്ശേരി
അഭിലാഷ് 96056 48846

തിരുമിറ്റക്കോട്
മോഹിത് 90486 93151

വേറിട്ട ലുക്കില്‍ നടി അനന്യ പാണ്ഡെ: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
KGMOA demand two-week lockdown in kerala | Oneindia Malayalam

English summary
Lockdown: People's Volunteer Force to provide assistance at Trithala, service is free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X