ലോക്ക്ഡൗൺ ലംഘിച്ച സംഭവം; രമ്യ ഹരിദാസ് എംപിയും വിടി ബൽറാമും ഉൾപ്പടെ 6 നേതാക്കൾക്കെതിരെ കേസ്
പാലക്കാട്; ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ആലത്തൂർ എംപി രമ്യ ഹരിദാസ് ,മുൻ തൃത്താല എംഎൽഎ വിടി ബൽറാം ഉൾപ്പെടെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.യുവാവും പാലക്കാട് യുവമോർച്ച അധ്യക്ഷനും നൽകിയ പരാതിയിൽ കസബ പോലീസാണ് കേസെടുത്തത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കൈയ്യേറ്റം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. നേരത്തേ സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരേയും പോലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.
ഞായാറാഴ്ച ഉച്ചയോടെയാണ് വിവാദമായ സംഭവം നടന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസം രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കൾ പാലക്കാട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് പരാതി. ഹോട്ടലിലെത്തിയ ഡെലിവറി ബോയിയായ യുവാവ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്താവുകയും ചെയ്തിരുന്നു.ഇതോടെ രമ്യ ഹരിദാസും സംഘവും തനിക്കെതിരെ തിരഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് യുവാവിന്റെ പരാതി.
അതേസമയം ഹോട്ടലിൽ പാർസൽ വാങ്ങാൻ എത്തിയതാണെന്നായിരുന്നു രമ്യ ഹരിദാസ് എംപി നേരത്തേ നൽകിയ വിശദീകരണം. യുവാവ് തന്നെ കയറിപ്പിടിച്ചതായും ഇതിനെതിരെ പരാതി നൽകുമെന്നും എംപി പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ഇതുവരെ കോൺഗ്രസ് നേതാക്കളുടേയോ എംപിയുടെയോ ഭാഗത്ത് നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ


Click it and Unblock the Notifications