പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം; വികെ ശ്രീകണ്‌ഠനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നു മാറ്റിയേക്കും

Google Oneindia Malayalam News

പാലക്കാട്‌: തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന്‌ ജില്ലയിലേ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും വി കെശ്രീകണ്‌ഠന്‍ എംപിയെ മാറ്റിയേക്കും എന്ന്‌ സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉണ്ടായ തിളക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രല്ല ജില്ലയില്‍ കോണ്‍ഗ്രസ്‌ പിന്നോക്കം പോവുകയും ചെയ്‌തു.

ഡിസിസി പ്രസിഡന്റ്‌ വികെ ശ്രീകണ്‍ഠന്‍ അനാവശ്യമായ നിബന്ധനകള്‍ വെച്ചത്‌ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമായതായാണ്‌ നിഗമനം. മുതിര്‍ന്ന നേതാക്കളടക്കം വികെ ശ്രീകണ്‌ഠനെതിരെ കെപിസിസിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പട്ടാമ്പി, ചെറുപ്പളശേരി, ചിറ്റൂര്‍, ഷൊര്‍ണൂര്‍ നഗരസഭകള്‍ നഷ്ടമാകാന്‍ കാരണം ശ്രീകണ്‌ഠന്‍ ആണെന്നാണ്‌ പരാതി.

udf

അകത്തേത്തറ, കേരളശേരി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്‌ ഇല്ലാത്ത സ്ഥിതിയാണ്‌. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തി പ്രചരണം നടത്തിയിട്ടും കെപിസിസി പ്രസിഡന്റ്‌ നാലാം സ്ഥാനത്തായത്‌ പ്രാദേശിക വികാരം മനസിലാക്കാതെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതുകൊണ്ടാണെന്നാണ്‌ ആരോപണം. നിലവില്‍ ഇരട്ട പദവി വഹിക്കുന്ന ശ്രീകണ്‌ഠനെ മാറ്റിയാല്‍ ഡിസിസി വൈസ്‌ പ്രസിഡന്റ്‌ സുമേഷ്‌ അച്യുതന്‍, കെപിസിസി സെക്രട്ടറി എ തങ്കപ്പന്‍ എന്നിവരെ ഡിസിസ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കുമെന്നാണ്‌ സൂചന.

English summary
loclal body election failure; DCC president VK sreekandan may lost post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X