Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയി ജയിച്ച് വാ... ഓള്‍ ദി ബെസ്റ്റ്..'; ഷാഫി പറമ്പിലിന് പാലക്കാട് വൈകാരിക യാത്രയയപ്പ്, കണ്ണുനിറഞ്ഞ് ഷാഫി

പാലക്കാട്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് പാലക്കാട്ടെ ജനങ്ങളുടെ വൈകാരിക യാത്രയയപ്പ്. നാളെ വടകരയില്‍ പ്രചരണം ആരംഭിക്കാനിരിക്കുകയാണ് ഷാഫി. നിലവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എം എല്‍ എയാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍.

ഇന്നലെ പുതുപ്പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് ഷാഫി പറമ്പില്‍ പ്രചരണത്തിന് തുടക്കം കുറിച്ചത്. പോയി ജയിച്ച് വാ, ജയിച്ച് വരട്ടെ എന്ന് പറഞ്ഞാണ് ഷാഫിക്ക് പാലക്കാട്ടെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ ഉണ്ടാകണം എന്നും ചിലര്‍ ആശംസിച്ചു. ഓള്‍ ദി ബെസ്റ്റ് ആശംസിച്ച് നിരവധി സ്ത്രീകളും ഷാഫിയെ യാത്രയാക്കാന്‍ എത്തിയിരുന്നു.

2024 LOKSABHA ELECTION

ജനങ്ങളുടെ സ്‌നേഹത്തില്‍ ഷാഫിയുടെ കണ്ണും നിറഞ്ഞു. ' ഇവരുടെ സ്‌നേഹം സ്വീകരിക്കാന്‍ എപ്പോള്‍ വേണമെങ്കിലും എനിക്ക് വരാം. അവരുടെ ഏത് ആവശ്യങ്ങള്‍ക്കും ഇനിയും ഞാന്‍ ഉണ്ടാകും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. മറ്റ് പരിഗണനകള്‍ പാര്‍ട്ടി എനിക്ക് തരുന്നതില്‍ അവര്‍ക്ക് തോന്നുന്ന ശക്തി എന്ന് പറയുന്നത് പാലക്കാട്ടെ ജനങ്ങളുടെ സ്‌നേഹം കൊണ്ടാണ്. ഇവര്‍ എന്നെ ശക്തമായ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചതാണ്,' ഷാഫി പറമ്പില്‍ പറഞ്ഞു.

മക്കള്‍ ജോലിക്ക് പോകുമ്പോള്‍ ചിലപ്പോള്‍ അച്ഛനും അമ്മക്കും വിഷമം തോന്നുമെന്നും എന്ന് വിചാരിച്ച് മക്കളെ ജോലിക്ക് വിടാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും പോയിട്ട് തിരികെ വരുമല്ലോ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷാഫി പറമ്പില്‍ 2007 ല്‍ സംസ്ഥാന സെക്രട്ടറിയും 2009 ല്‍ സംസ്ഥാന പ്രസിഡന്റുമായി. 2011 ല്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് 2016, 2021 വര്‍ഷങ്ങളിലും പാലക്കാട് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് മൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ജയിച്ചത്. സിറ്റിംഗ് എം പിയായ കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതോടെയാണ് വടകരയില്‍ ഷാഫി പറമ്പിലിന് നറുക്ക് വീണത്.

മട്ടന്നൂര്‍ എം എല്‍ എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയാണ് വടകരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയാണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുന്നത്. 2009 മുതല്‍ യു ഡി എഫിന്റെ കൈയിലാണ് വടകര ലോക്‌സഭാ മണ്ഡലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+