ലോക്സഭ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്ക് പരാതി നൽകാം, നടപടി 100 മിനിറ്റിൽ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പിലൂടെ നല്‍കാം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാര്‍ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, അനുവാദമില്ലാതെ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, സമ്മാനങ്ങള്‍ കൂപ്പണുകള്‍ എന്നിവയുടെ വിതരണം, അനുവാദമില്ലാതെ നടത്തുന്ന വാഹന റാലികള്‍, നിരോധിത സമയത്തുള്ള ക്യാമ്പയിനിങ്, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കര്‍ ഉപയോഗം തുടങ്ങി പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവിധ വിവരങ്ങള്‍ പരാതികളായി നല്‍കാം.
പരാതി എങ്ങനെ നല്‍കാം

പ്ലേ സ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ സി-വിജില്‍ ആപ്പ് ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.ടി.പി വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ആപ്പ് സംവിധാനം ഉപയോഗിക്കാം. പരാതി നല്കാന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തും. തുടര്‍ന്ന് സ്ക്രീനില്‍ വരുന്ന പ്രൊസീഡ് ക്ലിക്ക് ചെയ്ത് ക്യാമറയില്‍ പകര്‍ത്തണം. പരാതി നല്കുമ്പോള് വിശദമായ വിവരങ്ങള്‍ എഴുതി നല്‍കാനുള്ള സൗകര്യവുമുണ്ട്. ആപ്പ് ഉപയോഗിച്ച് തത്സമയം എടുക്കുന്നവ മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. നേരത്തെ എടുത്തവ ഉപയോഗിക്കാന്‍ സാധിക്കില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോണ്‍ ഗാലറിയില്‍ സേവ് ചെയ്യാനും കഴിയില്ല.
നടപടി ഇപ്രകാരം
പരാതിക്കാരന് സി-വിജില്‍ ആപ്പില്‍ പ്രവേശിച്ച് തത്സമയം ഫോട്ടോ/വീഡിയോ എടുത്ത് അഞ്ച് മിനിറ്റിനകമാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ സി-വിജില്‍ കണ്ട്രോള് റൂമില്‍ ലഭിക്കുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കൈമാറും. പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് ഫീല്‍ഡ് യൂണിറ്റില്‍ സ്ക്വാഡുകള്‍ സ്ഥലത്ത് 15 മിനിറ്റിനകം നേരിട്ടെത്തും. അടുത്ത 30 മിനിറ്റിനകം ഫീല്‍ഡ് ടീം പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും 50 മിനിറ്റിനകം റിട്ടേണിങ് ഓഫീസര്‍ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കുകയും ചെയ്യുന്ന രീതിയിലാണ് ആപ്പ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പരാതി നല്കിയ വ്യക്തിയ്ക്ക് ഇത് സംബന്ധിച്ച് അറിയാനുള്ള സൗകര്യവുമുണ്ട്. പരാതിക്കാരനെ തിരിച്ചറിയാത്ത രീതിയില്‍ പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. സി- വിജില്‍ ആപ്ലിക്കേഷന്‍ മോണിറ്റര്‍ ചെയ്യുന്നതിനായി 24 മണിക്കൂറും കണ്ട്രോള് റൂം സജ്ജമാണ്. എ.ആര്.ഒയുടെ അധികാരപരിധിയില്‍ പരിഹരിക്കാന്‍ കഴിയാത്തവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണല്‍ ഗ്രീവന്‍സ് സര്‍വീസ് പോര്‍ട്ടലിലേക്ക് കൈമാറും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications