അട്ടപ്പാടി മധു കേസ്;കൂറുമാറി വനംവകുപ്പ് വാച്ചർ..പിരിച്ചുവിട്ടു
പാലക്കാട്; അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കൂറുമാറിയത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.അതേസമയം കൂറുമാറിയതോടെ റസാഖിനെ വനം വകുപ്പ് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ വാച്ചറായിരുന്നു അബ്ദുൾ റസാഖ്.

ഈ കേസിലെ പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റൊരു വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. കോടതിയിൽ മൊഴി മാറ്റി പറഞ്ഞതിനായിരുന്നു നടപടി. മധുവിനെ അറിയില്ലെന്നായിരുന്നു അനിൽ കുമാർ പറഞ്ഞത്.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ
കേസിൽ ആദ്യം പത്തും പതിനൊന്നും സാക്ഷികളായിരുന്നു മൊഴി മാറ്റിയത്.ഇതോടെ മധുവിന്റെ കുംടുംബം പബ്ലിക്ക് പ്രോസിക്യൂട്ടർക്കെതിരെ രംഗത്തെത്തിയിരുന്നു.പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ ചുമതല ഏറ്റെടുത്തതിന് ശേഷം 18 ന് കേസിൽ വീണ്ടും വിചാരണ ആരംഭിച്ചു. ഇതിന് ശേഷം
2 സാക്ഷികളാണ് കൂറുമാറിയത്. കേസിൽ ഇതുവരെ ആറ് സാക്ഷികളാണ് കൂറുമാറിയത്.
കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത് ലക്ഷ്യം കണ്ടില്ലെന്നാണ് തുടർച്ചയായുള്ള ഈ കൂറുമാറ്റങ്ങൾ തെളിയിക്കുന്നത്. അതേസമയം കേസിൽ കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണെന്നാണ് മധുവിന്റെ സഹോദരി സരസു മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ നിന്നും പിൻമാറാൻ സമ്മർദ്ദം ഉണ്ടെന്ന് കാണിച്ച് നേരത്തേ മധുവിന്റെ കുടുംബം എസ്പിക്ക് പരാതി നൽകിയിരുന്നു. ഭീഷണിയെ തുടർന്ന് മണ്ണാർക്കാടേക്ക് താമസം മാറാനും ആലോചിക്കുന്നതായി മധുവിന്റെ സഹോദരി പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂൺ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്.












Click it and Unblock the Notifications