പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇത്തവണയും എല്‍ഡിഎഫ് തേരോട്ടം? തൃത്താലയിലും മണ്ണാര്‍ക്കാടും ഒറ്റപ്പാലത്തും തീപാറും പോരാട്ടം

Google Oneindia Malayalam News

പാലക്കാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്ന ജില്ലയാണ് പാലക്കാട്. 12 ല്‍ 9 സീറ്റും അത്തവണ എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ യുഡിഎഫ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും സാധ്യതകള്‍ ഇടതുമുന്നണിയ്ക്ക് തന്നെയാണെന്നാണ് മാധ്യമം പത്രത്തിന്റെ സര്‍വ്വേ വിലയിരുത്തുന്നത്.

മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?

ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്

ഇത്തവണ എട്ട് സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് സര്‍വ്വേ പറയുന്നത്. യുഡിഎഫ് രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കും. രണ്ട് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത് എന്നും സര്‍വ്വേ വിലയിരുത്തുന്നു. വിശദാംശങ്ങള്‍...

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

തൃത്താലയില്‍ തീപാറും

തൃത്താലയില്‍ തീപാറും

കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ തൃത്താലയില്‍ നടക്കുന്നത്. എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ പരാജയപ്പെടുത്തുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും സിപിഎമ്മിനില്ല. അതുകൊണ്ട് തന്നെ എംബി രാജേഷിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും എന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍.

പാലക്കാട് ത്രികോണ മത്സരം

പാലക്കാട് ത്രികോണ മത്സരം

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നു എന്നതാണ് പാലക്കാട് മണ്ഡലത്തിന്റെ പ്രത്യേകത. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് ഇവിടെ സിറ്റിങ് എംഎല്‍എ. സിപി പ്രമോദിനെ രംഗത്തിറക്കി സിപിഎമ്മും ശക്തമായ പോരാട്ടമാണ് കാഴ്ചവക്കുന്നത്.

മണ്ണാര്‍ക്കാടും ബലാബലം

മണ്ണാര്‍ക്കാടും ബലാബലം

മുസ്ലീം ലീഗിന്റെ പാലക്കാട് ജില്ലയിലെ ഏഖ സിറ്റിഘ് സീറ്റാണ് മണ്ണാര്‍ക്കാട്. ഇത്തവണയും ഷംസുദ്ദീന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. സിപിഐ രംഗത്തിറക്കിയിരിക്കുന്നത് സുരേഷ് രാജിനെയാണ്. ഇത്തവണ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍.

ഒറ്റപ്പാലത്തെ പോരാട്ടം

ഒറ്റപ്പാലത്തെ പോരാട്ടം

ഒറ്റപ്പാലമാണ് ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. കെ പ്രേംകുമാറാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഡോ പി സരിനെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ കോട്ടയായ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം ശക്തമാണ്.

ഷൊര്‍ണൂരില്‍ ആര്

ഷൊര്‍ണൂരില്‍ ആര്

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഷൊര്‍ണൂരില്‍ ഇത്തവണ മുതിര്‍ന്ന നേതാവ് പി മമ്മിക്കുട്ടിയാണ് സ്ഥാനാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ടിഎച്ച് ഫിറോസ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കൂടി എത്തിയതോടെ ഇവിടെ പോരാട്ടം കനക്കുകയാണ്.

സിപിഎം ഉറപ്പിച്ച സീറ്റുകള്‍

സിപിഎം ഉറപ്പിച്ച സീറ്റുകള്‍

മലമ്പുഴയില്‍ ഇത്തവണയും സിപിഎം തന്നെ വിജയിക്കുമെന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍. തരൂരില്‍ തുടക്കത്തിലുണ്ടായ ആശക്കുഴപ്പങ്ങളൊന്നും ഇപ്പോള്‍ എല്‍ഡിഎഫിനില്ല. കോങ്ങാട് യുസി രാമനെ രംഗത്തിറക്കിയ മുസ്ലീം ലീഗ് നീക്കവും ഫലം കാണില്ല. ആലത്തൂരില്‍ സിറ്റിങ് എംഎല്‍എ ആയ കെഡി പ്രസേനന് കാര്യമായ വെല്ലുവിളികള്‍ ഒന്നുമില്ലെന്നും സര്‍വ്വേ വിലയിരുത്തുന്നുണ്ട്. നെന്മാറയിലും സിപിഎം സീറ്റുറപ്പിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് സീറ്റുകള്‍

എല്‍ഡിഎഫ് സീറ്റുകള്‍

ചിറ്റൂരില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടിയ്ക്ക് കാര്യമായ വെല്ലുവിളികളില്ല. പട്ടാമ്പില്‍ സിപിഐയുടെ സിറ്റിങ് എംഎല്‍എ മുഹമ്മദ് മുഹ്‌സിനാണ് സ്ഥാനാര്‍ത്ഥി. അവസാന നിമിഷം ആണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവിടേയും സ്ഥിതി എല്‍ഡിഎഫിന് അനുകൂലമാണ്.

പാലക്കാട് നിര്‍ണായകം

പാലക്കാട് നിര്‍ണായകം

ഇരുമുന്നണികളെ സംബന്ധിച്ചും പാലക്കാട് ജില്ല ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഒരു സീറ്റ് എങ്കിലും അധികം പിടിക്കാനായാല്‍ അത് യുഡിഎഫിന് വലിയ നേട്ടമായിരിക്കും. എന്നാല്‍ യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മാത്രമാണ് ജില്ലയില്‍ യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്.

അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തംവടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021: Madhyamam Daily's survey predicts 8 seats gor LDF in Palakkad districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X