മന്ത്രവാദത്തിനിടെ പീഡനം: സ്വാമി അറസ്റ്റില്‍
പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ പീഡനം നടത്തുന്നത് കൂടിവരുന്നു. കഴിഞ്ഞ ദിവസം അച്ഛനൊപ്പം മന്ത്രവാദത്തിനെത്തിയ രണ്ട് കുട്ടികളെ പീഡിപ്പിച്ച സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൃഷ്ണപുരത്താണ് സംഭവം.
പുഞ്ചപ്പാടത്ത് താമസിക്കുന്ന സൗപര്‍ണിക പുത്തന്‍ വീട്ടില്‍ വിനോദ് എന്ന സ്വാമിയാണ് 11, 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. മലപ്പുറം സ്വദേശികളാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍.

അച്ഛനൊപ്പമാണ് പെണ്‍കുട്ടികള്‍ സ്വമിക്കരികെലെത്തിയത്. മന്ത്രവാദത്തിനിടെ അച്ഛനോടും മക്കളോടും കണ്ണടച്ചിരിക്കാന്‍ ആവശ്യപ്പെട്ട സമയത്താണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഭയന്ന് ഒച്ചവച്ച കുട്ടികള്‍ വിവരം പിതാവിനോട് പറയുകയായിരുന്നു. നാട്ടുകാരും എത്തിയാണ് സ്വാമിയെ പൊലീസിന് കൈമാറിയത്.
പാറശ്ശേരിയിലെ കുടുംബക്ഷേത്രത്തിലെ സ്വാമിയാണ് വിനോദ്. കടമ്പഴിപ്പുറം ഹൈസ്‌കൂളിന് സമീപം ഇയാള്‍ ഒരു ഫാന്‍സി കടയും ജ്യോതിഷാലയവും നടത്തുന്നുണ്ട്. തിങ്കാളാഴ്ച വൈകിട്ട് ഈ ജ്യോതിഷാലയത്തില്‍ വച്ചായിരുന്നു പീഡനം. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.












Click it and Unblock the Notifications