തമിഴ് യുവതികളെ വീട്ടിലെത്തി കയ്യേറ്റം ചെയ്തു; കണ്ണന് പട്ടാമ്പിക്കെതിരെ വീണ്ടും പൊലീസില്‍ പരാതി
പാലക്കാട്: സിനിമ- സീരിയല്‍ താരം കണ്ണന് പട്ടാമ്പിക്കെതിരെ വീണ്ടും പൊലീസില്‍ പരാതി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിയ മിഠായി വില്‍പ്പനയ്ക്കായി എത്തിയ യുവതികളെ കയ്യേറ്റം ചെയ്തെന്നാണ് പുതിയ പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയില്‍ താമസിക്കുന്ന തമിഴ് കുടുംബത്തെ കണ്ണന് പട്ടാമ്പിയും കൂട്ടാളികളും ചേര്‍ന്ന് കയ്യേറ്റം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതിന് മുമ്പും സ്ത്രീകളെ അതിക്രമിച്ച ഒരുപാട് പരാതികള്‍ കണ്ണന് പട്ടാമ്പിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന് പട്ടാമ്പിയും കണ്ടാല്‍ അറിയുന്ന മൂന്ന് പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികള്‍ വീട്ടില്‍ ഓടിയെത്തിയതോടെയാണ് ഗുണ്ടാ സംഘം സ്ഥലം വിടുകയായിരുന്നു.

തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാത്ത മറ്റാരും താമസിക്കാന്‍ പാടില്ലെന്ന പറഞ്ഞായിരുന്നു സംഘം അക്രമിച്ചത്. അതേസമയം, പരാതി നല്‍കിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്ത തൃത്താല പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നായിരുന്നു ആരോപണം.

നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് കണ്ണന് പട്ടാമ്പി. നിലവില്‍ തൃത്തല പൊലീസ് സ്റ്റേഷന് പരിധിയലെ റൗഡി പട്ടികയിലുള്ള ആളാണ് കണ്ണന് പട്ടാമ്പി. നേരത്തെ കണ്ണന് പട്ടാമ്പിക്കെതിരെ പീഡന പരാതിയുമായി വനിത ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ എത്തി തന്നെ ബലമായി കടന്ന് പിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഡോക്ടര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയത്.

ഇതിന് ശേഷവും ഇയാളുടെ ഭാഗത്ത് നിന്ന് അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായതായി ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടാമത് പരാതിയുമായി ഡോക്ടര്‍ പൊലീസിനെ സമീപിച്ചിരുന്നു. പിഡന പരാതിയുടെ പശ്ചാത്തലത്തില്‍ കണ്ണന് പട്ടാമ്പിക്ക് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൂടാതെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന് പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ഡോക്ടര്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് വാട്ടര്‍ അതോറിറ്റി ജീവനക്കാരെനെയും ദമ്പതികളെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണന് പട്ടാമ്പിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് മര്‍ദ്ദനത്തിലേക്ക് കടന്നത്.

സംവിധായകന് മേജര്‍ രവിയുടെ സഹോദരന് ആണ് കണ്ണന് പട്ടാമ്പി. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. മേജര്‍ രവിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കണ്ണന് പട്ടാമ്പി. ചില സിനിമകളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications