ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: മലമ്പുഴ വില്ലേജ് ഓഫിസർ അറസ്റ്റിൽ
പാലക്കാട്: മലമ്പുഴ വില്ലേജ് ഓഫിസിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മലമ്പുഴ അകമലവാരം ഏലാക്ക് പാറയ്ക്കൽ വീട്ടിൽ ബാലകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫിസിലെത്തിയ ബാലകൃഷ്ണൻ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നും ഇതു തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുമെന്നുമാണ് പരാതി.

ഓഫിസിലെ ഉപകരണങ്ങളും അടിച്ചു തകർത്തു. വാഹന വായ്പയെടുത്ത് തിരിച്ച് അടയ്ക്കാതെ മുങ്ങി നടന്ന കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഏലാക്ക് എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാൾ അവിടെ ഒളിച്ചു താമസിച്ചു വരികയായിരുന്നു. മലമ്പുഴ എസ്ഐ എസ്. ഷെമീറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications