വൃദ്ധന്‍ ബസ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണ് മരിച്ചു: സംഭവം വ്യാഴാഴ്ച ഉച്ചക്ക് മലപ്പുറത്ത്!
മലപ്പുറം: ചെമ്മാട് ബസ് സ്റ്റാന്റില്‍ വയോധികള്‍ കുഴിഞ്ഞു വീണു മരിച്ചു. തിരൂരങ്ങാടി പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെറച്ചെന പുറായയില്‍ താമസക്കാരനായ പരേതനായ ഓഞ്ഞിക്കൊളി പി.ജെ പീറ്റര്‍ (75) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെമ്മാട് ബസ് സ്റ്റാന്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്നുനാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പ്രായം 75ആയെങ്കിലും പീറ്റര്‍ വലിയഅവശതകളൊന്നുംകാണപ്പെട്ടിരുന്നില്ല. കഴിഞ്ഞുവീണതു കണ്ടതോടെ ബസ്റ്റാന്‍ഡിലുണ്ടായിരുന്ന നാട്ടുകാരും കണ്ടുനിന്ന നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. പിന്നീട് തുടര്‍ന്നു ആശുപത്രിയില്‍കൊണ്ടുപോകുകയായിരുന്നു. ശേഷം തിരൂരങ്ങാടി പെരുവള്ളൂര്‍ പറമ്പില്‍ പീടിക പെറച്ചെന പുറായയില്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ബന്ധുക്കള്‍ എത്തിയാണു മൃതദേഹം കൊണ്ടുപോയത്.

ഭാര്യ: ലീല, മക്കള്‍: അനില്‍, സുജി, മിനി മോള്‍, സുനി മോള്‍, അജി, മരുമക്കള്‍: സുശീരാജ് കോഴിക്കോട്, ഡാലിയ, ജിന്‍സി, സസ്മിത, പരേതനായ ജോര്‍ജ്ജ് കോഴിക്കോട്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോഹിനൂര്‍ സെന്റ് തോമസ് പള്ളിയില്‍.












Click it and Unblock the Notifications