പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് കിലോ കഞ്ചാവുമായി തിരൂരങ്ങാടി സ്വദേശി പാലക്കാട്ട് പിടിയിൽ; കഞ്ചാവ് എത്തിയത് ആന്ധ്രാ പ്രദേശിൽ നിന്നും....

  • By Desk
Google Oneindia Malayalam News

പാലക്കാട്: ആന്ധ്രാപ്രദേശിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി യുവാവിനെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം, തിരൂരങ്ങാടി, ചന്തപ്പടി, പാറയിൽ വീട്ടിൽ മുഹമ്മദ് നസ്റുദ്ദീൻ (21) നെയാണ് ഇന്നലെ രാത്രി ഒലവക്കോട് , താണാവ് എന്ന സ്ഥലത്തുവെച്ച് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.

സിബിഐ ഉദ്യോഗസ്ഥർ പൂച്ചകളെ പോലെ കടിപിടി കൂടി; അലോക് വർമ്മയെ പുറത്താക്കിയത് അഴിമതി ആരോപണത്തിലല്ല...

പിടിച്ചെടുത്ത കഞ്ചാവിന് കേരളത്തിലെ ചില്ലറ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വില വരും. മലപ്പുറത്തെ ചില്ലറക്കച്ചവടക്കാർക്ക് നൽകാനാണ് കഞ്ചാവ് കൊണ്ടു വന്നത്. ആന്ധ്രയിൽ 5000 രൂപക്ക് കിട്ടുന്ന ഒരു കിലോ ഉണക്ക കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിപണിയിൽ 50,000 രൂപക്കാണ് വിൽക്കുന്നത്. ചെറിയ പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. മുഖ്യമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ , അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേ ന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Nazrudheen

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പാലക്കാട് നർകോടിക്ക് സെൽ DySP ഷംസുദ്ദീന്റെ നേതൃത്വത്തിൽ, പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, SI.R. രാജേഷ് , ASI ശശിധരൻ, CPO മാരായ G.ജയമോഹൻ, M. സുനിൽ, ഹിരോഷ്, S.സജീന്ദ്രൻ, C.അനിൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
English summary
Malappuram native arrested by police for Ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X