Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) കൊല്ലപ്പെട്ടത്. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് ഹക്കീം കൊല്ലപ്പെട്ടത്.

 cht-1669785604.jpg -Proper

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ആക്രമണം ഉണ്ടായത്. സി ആർ പി എഫിന്റെ കമ്മാന്റോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ആക്രമണത്തിന് പിന്നാലെ ബെജിയിലുള്ള ആശുപത്രിയിലേക്ക് ഹക്കീമിനെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

രണ്ട് മാസം മുൻപായിരുന്നു ഹക്കീം ഛത്തീസ്ഗഡിൽ എത്തിയത്. മൃതദേഹം ഇന്ന് വൈകീട്ടോടെ കോയമ്പത്തൂർ വിമനത്താവളത്തിൽ എത്തിക്കും. ശേഷം സ്വദേശത്തേക്ക് മൃതദേഹം എത്തിക്കും.

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചതായി സൈന്യം അറിയിച്ചു. 'പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനിടെയാണ് മാവോയിസ്റ്റുകൾ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടത്തിയത്. സൈന്യവുമായി ഏറ്റുമുട്ടിയ സംഘം പിന്നീട് ഉൾവനത്തിലേക്ക് രക്ഷപ്പെട്ടകയായിരുന്നുവെന്നും ബസ്റ്റർ റേഞ്ച് ഐജി സുന്ദർരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+