കഞ്ചാവും കാറും പിടികൂടി: മദ്യവില്പനയില്‍ ഒരാൾ അറസ്റ്റിൽ, വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു!ശ്രമിച്ച
പാലക്കാട്: മണ്ണാർക്കാട് എക്സൈസ് റേഞ്ച് പാർട്ടി അലനല്ലൂർ തളളച്ചിറ ഭാഗത്ത് നടത്തിയ റെയ്ഡിൽ 450 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ് ചെയ്തു. പാറപ്പുറം സ്വദേശി അടിയോടി വീട്ടിൽ ചന്ദ്രൻ മകൻ അനിഷിനെയാണ് കഞ്ചാവുമായി 450 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോടിച്ച കാറും കസ്റ്റഡിയിലെടുത്തു. അലനല്ലൂർ തള്ളച്ചിറ ഭീമനാട് ഭാഗങ്ങളിൽ ചില്ലറ വില്പനക്കായി കൊണ്ട് വന്നതാണ് കഞ്ചാവ്.
ഉദ്യോഗസ്ഥരെ കണ്ട് വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 7 കി.മീറ്റർ പിൻതുടർന്നാണ് പിടികൂടിയത്. അട്ടപ്പാടിയിൽ നിന്ന് കൊണ് വരുന്നതാണ് കഞ്ചവാന്ന് പ്രതി ചോദ്യം ചെയ്തതിൽ സമ്മതിച്ചു. കൂടാതെ എടത്തനാട്ടുകര ഭാഗത്ത് നിന്നും മദ്യ വില്പന നടത്തിയ കുറ്റത്തിന് മടത്തിൽ വീട്ടിൽ ചാമി മകൻ ശശിയെ അറസ്റ്റ് ചെയ്തു.

വില്പനക്കായി സൂക്ഷിച്ച രണ്ട് ലിറ്റർ മദ്യവും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് ഇൻസപെകടർ അബദുൾ അഷറഫിന്റെ നേതൃത്തത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റി വ് ഓഫീസർ ഷാനവാസ് ,രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രശാന്ത് ,രാജേഷ് അശോക്, എന്നിവർ ചേർന്നാണ് കഞ്ചാവും വാഹനവും പ്രതികളെയു പിടികൂടിയത.












Click it and Unblock the Notifications