വടക്കാഞ്ചേരി; 4വയസ്സുകാരിയെ 32കാരന്‍ പീഡിപ്പിച്ചു

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവന്നത്. കുട്ടിയുടെ അച്ഛന്‍ ഡ്രൈവറാണ്. ജോലിക്കും മറ്റും അമ്മ പുറത്തുപോകുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടാകാറില്ല. ഈ തക്കം നോക്കി വീട്ടിലെത്തുന്ന സൂധീര്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നഴ്‌സറിയിലെത്തിയ കുട്ടിക്ക് അസ്വസ്തതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക കാര്യം അന്വേഷിക്കുകായിരുന്നു. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പീഡനം തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയ്ച്ച് പ്രതിയെ പിടികൂടി.
സുധീര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇയാള്‍ക്കൊപ്പം മറ്റൊരാളും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചതായാണ് സൂചന. സുധീറിനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം വിവരം സ്ഥിരീകരിക്കും.












Click it and Unblock the Notifications