പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനിടെ ആരോഗ്യപ്രവർത്തകൻ ചമഞ്ഞെത്തി മോഷണം; ഒടുവിൽ പോലീസ് പിടിയിൽ

Google Oneindia Malayalam News

പാലക്കാട്; കൊവിഡിനിടെ ആരോഗ്യപ്രവർത്തകനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി എസ് സുവിജ് (43) ആണ് പിടിയിലായത്. ഇയാൾ പാലക്കാട് കൽപാത്തിയിൽ വാടക വീട്ടിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാൾ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പ്രദേശത്തെ രണ്ട് വീടുകളിലാണ് മോഷണം നടത്തിയത്.

arrest

Recommended Video

cmsvideo
വടക്കുംചേരി ഫയർ സ്റ്റേഷനിലേക്ക് അനുവദിച്ച റബ്ബർ ബോട്ട്, സ്‌കൂബ ഡൈവിങ് സെറ്റ് എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തന പരിശീലനം

ചിറ്റൂർ ചന്ദനപ്പുറം കുഞ്ഞിലക്ഷ്മിയുടെ വീട്ടിലും കന്നിമാരി വിജയന്റെ വീട്ടിലുമാണ് ഇയാൾ മോഷണം നടത്തിയത്. കുഞ്ഞിലക്ഷ്മിയുടെ വീട്ടിൽ നിന്ന് മൊബൈൽ ആണ് ഇയാൾ മോഷ്ടിച്ചത്. വിജയന്റെ വീട്ടിൽ നിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിടിച്ച് പറിക്കിടയിൽ ഇയാളുടെ ഫോൺ നിലത്ത് വീണു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുവജ് പോലീസ് പിടിയിലായത്.

സാധാരണ സ്ത്രീകൾ മാത്രമുള്ള വീട്ടിലും ഒറ്റപ്പെട്ട വീട്ടിലുമെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. നേരത്തേയും ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. ഒരു പ്രദേശത്ത് മോഷണം നടത്തി വീണ്ടും മാസങ്ങൾക്ക് ശേഷം അതേ സ്ഥാലത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പോലീസുകാരനും ആരോഗ്യപ്രവർത്തകയ്ക്കും ഉൾപ്പെടെ കാസർഗോഡ് 47 പേർക്ക് കൊവിഡ്!!പോലീസുകാരനും ആരോഗ്യപ്രവർത്തകയ്ക്കും ഉൾപ്പെടെ കാസർഗോഡ് 47 പേർക്ക് കൊവിഡ്!!

പട്ടാമ്പിയിൽ 38 പേർക്ക് കൊവിഡ്! പാലക്കാട് ആകെ 51 പേർക്ക് രോഗം.. സമ്പർക്കത്തിലൂടെ ഒരാൾക്ക്പട്ടാമ്പിയിൽ 38 പേർക്ക് കൊവിഡ്! പാലക്കാട് ആകെ 51 പേർക്ക് രോഗം.. സമ്പർക്കത്തിലൂടെ ഒരാൾക്ക്

'ആർക്കും കോവിഡ് പകർന്നില്ല'; കോവിഡിനെ സ്മാര്‍ട്ടായി തോല്‍പിച്ച് ഉമ്മര്‍ ഫറൂഖ്'ആർക്കും കോവിഡ് പകർന്നില്ല'; കോവിഡിനെ സ്മാര്‍ട്ടായി തോല്‍പിച്ച് ഉമ്മര്‍ ഫറൂഖ്

English summary
Man Arrested For Robbery In Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X