പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിട്ടയേര്‍ഡ് എസ്പിയുടെ അംബാസിഡര്‍ കാര്‍ മോഷ്ടിച്ച് മുങ്ങിയ പ്രതി ഒരു ദിവസത്തിനകം അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: റിട്ടയേര്‍ഡ് എസ്.പി.യുടെ അംബാസിഡര്‍ കാര്‍ മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒരു ദിവസത്തിനകം പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന റിട്ട.എസ്.പി.യുടെ അംബാസിഡര്‍ കാര്‍ മോഷ്ടിച്ചു മുങ്ങിയ പ്രതിയെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

<br>കൂടല്‍ക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; മരിച്ചത് മലങ്കര സെമിനാരി വിദ്യാര്‍ഥി
കൂടല്‍ക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; മരിച്ചത് മലങ്കര സെമിനാരി വിദ്യാര്‍ഥി

ശനിയാഴ്ച പുലര്‍ച്ചെയാണ് വെളിയങ്കോട് സ്വദേശിയും റിട്ട. എസ്.പി യും , ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായ വി.കെ.അക്ബറിന്റെ അംബാസിഡര്‍ കാര്‍ മോഷ്ടാവ് മോഷ്ടിച്ചു കടന്ന് കളഞ്ഞത്.സംഭവത്തില്‍ പ്രതിയായ വെളിയങ്കോട് ബീവിപ്പടി പുത്തന്‍കുളം സ്വദേശിയായ കദിയാരകത്ത് മുഹമ്മദ് അനീഷ് എന്ന ജോസി(32)നെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഒരു മണിയോടെ കാര്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം വീട്ടുകാര്‍ കേട്ടെങ്കിലും, വീട്ടുകാര്‍ ഉണരും മുമ്പേ മോഷ്ടാവ് കാറുമായി മുങ്ങി.

 joseph-155768650

തുടര്‍ന്ന് ഇയാള്‍ വെളിയങ്കോട് നിന്നും നിരവധി ചാക്കുകളിലായി കൊപ്ര മോഷ്ടിക്കുകയും, ഇത് കാറിന്റെ ഡിക്കിയിലിടുകയും ചെയ്തു. കാര്‍ മോഷണം പോയതോടെ വീട്ടുകാര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. കാറിന്റെ അടയാള സഹിതം പൊന്നാനി പൊലീസ് മറ്റു സേ്റ്റഷനുകളിലേക്ക് വിവരം നല്‍കുകയും, കൊടുങ്ങല്ലൂരില്‍ വെച്ച് ഇയാള്‍ പൊലീസിന്റെ വലയിലാവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് വെളിയം കാട് നിന്ന്‌ബൈക്ക് മോഷ്ടിച്ചതും ഇയാളാണെന്ന്

പൊലീസിനോട് സമ്മതിച്ചു. മുമ്പ് അല്‍ ഫലാഹ് സ്‌കൂളിലെ ബസ്സ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു.പൊന്നാനി സി.ഐ.കെ.സി.വിനു, എസ്.കെ.അനൂപ്, സി.പി.ഒ.വിശ്വന്‍, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

English summary
man, arrest, drug, tobacco, kozhikkoe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X